ഇളനീരിനായി വീട്ടുമുറ്റത്തൊരു തെങ്ങിന്‍ തൈ നടാം
എല്ലാ തെങ്ങിനങ്ങളും ഇളനീരിന് യോജിച്ചതല്ല. ഇളനീരിനായി നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്തേണ്ടത് ഉയരം കുറഞ്ഞ ഇനങ്ങളാണ്.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ പരീക്ഷണങ്ങളില്‍ 810 മീറ്റര്‍ മാത്രം ഉയരമുള്ള കുറിയ ഇനം തെങ്ങിനങ്ങളാണ് ഇളനീരിനായി വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ചത് .
ചാവക്കാട് ഓറഞ്ച് (ചെന്തെങ്ങ്) :
തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് ഉത്ഭവിച്ചതായി കരുതുന്ന ഒരു കുറിയ ഇനമാണിത് .നട്ട് 34 വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന ഇവയുടെ 8 മാസം പ്രായമായ കരിക്കില്‍ 300 മി .ലി കരിക്കിന്‍ വെള്ളമുണ്ട് .
ചാവക്കാട് ഗ്രീന്‍ (പതിനെട്ടാംപട്ട ) :
കാറ്റു വീഴ്ച രോഗത്തോട് പ്രതിരോധ ശേഷിയുളള ഒരിനമാണിത് .ചെറിയ കൃഷിസ്ഥലങ്ങള്‍ക്ക് യോജിച്ച ഇവയുടെ കരിക്കിന്‍ വെള്ളത്തിന് നല്ല മധുരമാണ് .
ഇതിനു പുറമേ ഗംഗാബോണ്ടം ,കിംഗ് കൊക്കോനട്ട്,കാമറൂണ്‍ ഡ്വാര്‍ഫ് റെഡ് ,വിദേശ ഇനങ്ങളായ മലയന്‍ യെല്ലോ ,ഓറഞ്ച് ,ഗ്രീന്‍ എന്നിവയും ഇളനീരിനായി യോജിച്ചവയാണ് .
കുപ്പിയില്‍ അടച്ചു വരുന്ന കൃത്രിമ പനിയങ്ങള്‍ ഒഴിവാക്കി വീട്ടുമുറ്റത്തെ പോഷകമൂല്യമുള്ള ശുദ്ധമായ ഇളനീര്‍ വെട്ടി വെള്ളം കുടിക്കുന്നത് ആരോഗ്യദായകമാണ് .
https://www.facebook.com/Malayalivartha