കൊതുകിനെ തുരത്തുന്ന പൂച്ചെടിയായ മൈലലൂക്ക
മെലലൂക്ക എന്ന ചെടിക്ക് കൊതുക് ഉള്‍പ്പെടെ പല കീടങ്ങളെയും തുരത്താന്‍ കഴിയും. കൊതുകിനെ തുരത്താന്‍ കൃത്രിമരാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതു മനുഷ്യരില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. പകരം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മൈലലൂക്ക, ജമന്തി, കൊങ്ങിണി, , ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികള്‍ നട്ടു വളര്‍ത്തിയാല്‍ രണ്ടുണ്ട് ഗുണം. കാരണം ഇവയില്‍ പലതും ഗൃഹവൈദ്യത്തിനും പാചകത്തിനും ഉപകരിക്കുന്നവയാണ്.
മെലലൂക്ക
സ്വര്‍ണനിറത്തില്‍ നിറയെ കുഞ്ഞന്‍ ഇലകളും ഇടതൂര്‍ന്ന ശാഖകളും ഉപശാഖകളും മുള്ള ഗോള്‍ഡന്‍ ബോട്ടില്‍ ബ്രഷ്ട്രീ എന്ന് അറിയപ്പെടുന്ന മെലലൂക്ക ഉദ്യാനത്തിലെ അലങ്കാരവൃക്ഷമാണ്. അത്ര ഉയരംവയ്ക്കാത്ത ഈ ചെറുമരത്തിന്റെ ഇലയുള്‍പ്പെടെയുള്ള എല്ലാ ഭാഗത്തിനും യൂക്കാലിപ്റ്റസ് തൈലത്തിന്റെ സുഗന്ധമുണ്ട്.
മെലലൂക്കയുടെ ഞാന്നുകിടക്കുന്ന ഇലനിബിഡമായ ഉപശാഖകളാണ് ഈ മരത്തിന്റെ അഴക്. ചിലയിനങ്ങളില്‍ ഇലകള്‍ പ്രായമെത്തുമ്പോള്‍ മഞ്ഞനിറം മാറി പച്ചയാകും. ഇലകളില്‍ അടങ്ങിയിട്ടുള്ള തൈലം കീടനാശിനി സ്വഭാവമുള്ളതാണ്. ഈ തൈലമാണ് കൊതുകുള്‍പ്പെടെ ഒട്ടുമിക്കപ്രാണികളെയും ചെടിയില്‍നിന്നും പരിസരത്തുനിന്നും അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ തേനീച്ചകള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രിയങ്കരമാണ് മെലലൂക്ക.
https://www.facebook.com/Malayalivartha