ഇരയെ കെണിയിലാക്കുന്ന വിദ്യയുമായി ബ്ലാഡര്‍ വേര്‍ട്ട്
ശൈത്യം നിറഞ്ഞ ഉത്തരധ്രുവത്തിലും മൂടല്‍മഞ്ഞ് മൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും ആഴം കുറഞ്ഞ ജലാശയങ്ങളിലും കുളങ്ങളിലുമാണ് ബ്ലാഡര്‍വേര്‍ട്ട് (Bladderwort) സസ്യത്തെ കണ്ടുവരുന്നത്.
ഏതാണ്ട് നൂറ്റിഇരുപതോളം ഇനങ്ങളുണ്ട്. വെള്ളത്തിനു മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന സസ്യങ്ങളില്‍ അതിമനോഹരമായ പൂക്കളും കാണുംകാഴ്ചയ്ക്ക് അസാധാരണമായിട്ടൊന്നും തോന്നില്ല. ജലോപരിതലത്തിനു താഴെ തണ്ടുകളിലാണ് ബ്ലാഡര്‍വേര്‍ട്ട് കെണിയൊരുക്കി വെച്ചിരിക്കുന്നത്! ഓരോ കെണിയും കാഴ്ചയ്ക്ക ്‌വെള്ളം നിറച്ച ചെറുസഞ്ചികള്‍ പോലെയാണ്.സഞ്ചിയില്‍ നിന്നു കുറച്ചുവെള്ളം പുറന്തള്ളിയ ശേഷം സഞ്ചി അതിന്റെ തുറപ്പ് അഥവാ വായ്ഭാഗം അടച്ചുവയ്ക്കുന്നു.
അതോടെ സഞ്ചിയില്‍ ശൂന്യമര്‍ദം രൂപംകൊള്ളുന്നു. സഞ്ചിയുടെ സ്ഥാനം ജലോപരിതലത്തിനു തൊട്ടു താഴെയായിരിക്കും. സഞ്ചി (കെണി) യുടെ വായ് ഭാഗത്ത് ധാരാളം സൂക്ഷ്മ സ്പര്‍ശനികള്‍ ഉണ്ട്. ഇതിനരികിലെത്തുന്ന ചെറു ജലജീവികള്‍ ഇതില്‍ സ്പര്‍ശിക്കാനോ കരളാനോ ഇടയായാല്‍ കെണിയുടെ വാതില്‍ പെട്ടെന്ന് തുറക്കുന്നു: സഞ്ചിയിലെ ശൂന്യഭാഗത്തേക്ക് വെള്ളം അതിശക്തിയോടെ വലിച്ചെടുക്കപ്പെടുകയും അതോടൊപ്പം ഇരയും കെണിക്കുള്ളിലാവുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha