പശുക്കള്‍ക്കും ഹോസ്റ്റല്‍ വരുന്നു
സ്ഥലമില്ലാത്തതുമൂലം പശുവളര്‍ത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി കൗ ഹോസ്റ്റലുകള്‍ വരുന്നു. കേരള ലൈവ് സ്‌റ്റോക് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പഞ്ചായത്തുകളുടെ സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ 10 കേന്ദ്രങ്ങളില്‍ 20 പശുക്കളെ വീതം വളര്‍ത്താവുന്ന കൗ ഹോസ്റ്റലുകള്‍ തുടങ്ങും. ഇതിനായി 3.92 കോടിയുടെ പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചതായി ബോര്‍ഡ് എം.ഡി. ഡോ. ജോസ് ജയിംസ് പറഞ്ഞു.
പദ്ധതിക്കായി പഞ്ചായത്ത് അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി നല്‍കണം. 10 കര്‍ഷകരടങ്ങുന്ന ഗ്രൂപ്പിനാകും ഹോസ്റ്റല്‍ അനുവദിക്കുക. ഇവിടെ പശുക്കളെ പരിപാലിക്കാനുള്ള ഷെഡ്ഡും പാല്‍ കറക്കുന്ന യന്ത്രവും മറ്റനുബന്ധ സൗകര്യങ്ങളും ലൈവ് സ്‌റ്റോക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് ലഭ്യമാക്കും. ഒരു കര്‍ഷകന് ഒരു പശു വീതം 10 പശുക്കളുണ്ടാകണം. തുടര്‍ന്ന് ഓരോ പശുക്കളെ കൂടി വാങ്ങാന്‍ ബോര്‍ഡ് 50 ശതമാനം സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും. ബയോഗ്യസ് പ്ലാന്റും സ്ഥാപിക്കും. അഞ്ചേക്കറില്‍ പുല്‍കൃഷി നടത്താനും സൗകര്യം ചെയ്യും. പശുക്കളുടെ പരിപാലനം, പാലിന്റെ വിപണനം തുടങ്ങിയവ കര്‍ഷകകൂട്ടായ്മ തന്നെ നിര്‍വഹിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് നല്‍കും.
സ്ഥലക്കുറവും പരിസരവാസികളുടെ എതിര്‍പ്പും മൂലം പശുവളര്‍ത്താന്‍ പറ്റാത്തവര്‍ക്ക് പദ്ധതി ഗുണം ചെയ്യും. വാഗമണ്‍ പഞ്ചായത്തില്‍ കേന്ദ്ര സഹായത്തോടെ സമാന രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha