തണ്ണിമത്തന്‍ കൃഷി
ഔഷധഗുണവും പോഷകമൂല്യവും ഒത്തിണങ്ങിയ വിളയാണ് തണ്ണിമത്തന്‍. 65-90 ദിവസംകൊണ്ട് വിളവെടുക്കാവുന്നതും വേനല്‍ക്കാലത്ത് നല്ല ആദായം ഉണ്ടാക്കാവുന്നതുമായ കൃഷിയാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്തെ യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നുമ്പോള്‍ തണ്ണിമത്തനോ തണ്ണിമത്തന്‍നീരോ കുടിച്ചാല്‍ ഉന്മേഷം കി്്ട്ടും.
രുചിയും മധുരവുമുള്ള അകത്ത് വിത്തു കുറഞ്ഞ്, ചുവന്ന നിറത്തോടുകൂടിയ വിവിധ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഏതെന്നും കൃഷിരീതി എങ്ങനെയെന്നും പരിശോധിക്കാം. മണ്ണും കാലാവസ്ഥയും വേനല്‍ക്കാലത്തെ നല്ല ചൂടും ഈര്‍പ്പം കുറഞ്ഞതുമായ കാലാവസ്ഥയാണ് നല്ലത്. ജലസേചനസൗകര്യം വേണം. ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് കൂടുതല്‍ ഉത്തമം. കരപ്പാടങ്ങള്‍, പുഴയോരങ്ങള്‍ എന്നിവയെല്ലാം നല്ലതാണ്. ഇനങ്ങള്‍ നല്ല രുചിയും നിറവും വിത്തില്ലാത്തതുമായ ധാരാളം ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഷുഗര്‍ ബേബി, അസാഹിയ മാട്ടോ എന്നിവ കേരളത്തില്‍ ഏറ്റവും അനുയോജ്യമാണ്. ഹെക്ടറിന് 30 ടണ്‍ വിളവെടുക്കുന്നതാണ് ഷുഗര്‍ ബേബി. എന്നാല്‍ അസാഹിയമാട്ടൊ 60 ടണ്‍ തരാന്‍ ശേഷിയുള്ളതാണ്.
https://www.facebook.com/Malayalivartha