രത്‌നങ്ങളെ പോലെ തിളങ്ങുന്ന സണ്‍ഡ്യൂ
അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും സണ്‍ഡ്യൂ അഥവാ റെയിന്‍ബോ ചെടി കണ്ടുവരുന്നു. ഇവയുടെ ഏതാണ്ടു തൊണ്ണൂറോളം ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയിലെ അതിമനോഹരമായ സസ്യങ്ങളിലൊന്നാണിത്. ഇതു നിറയെ എഴുന്നുനില്‍ക്കുന്ന സ്പര്‍ശനികള്‍ ആണ്. ചുവപ്പുനിറത്തിലുള്ള ഈ സ്പര്‍ശനികള്‍ തേനും പശയും ചേര്‍ന്ന ഒരു മിശ്രിതത്താല്‍ പൊതിയപ്പെട്ടിരിക്കുന്നു.
രാവിലെയുള്ള സൂര്യപ്രകാശത്തില്‍ ഇവ രത്‌നങ്ങളെപ്പോലെ തിളങ്ങിനില്‍ക്കും. ഈ മനോഹര കാഴ്ചയും ഇതില്‍നിന്നുയരുന്നഹൃദ്യമായ സുഗന്ധവും ആണ് ഇരകളെ സണ്‍ഡ്യൂവിലേക്ക് ആകര്‍ഷിക്കുന്നത്. തേന്‍ കുടിക്കാനെത്തുന്ന പ്രാണി ഈ പശയില്‍ഒട്ടുന്നു.
പ്രാണിയുടെ രക്ഷപ്പെടാനുള്ള ഓരോ ശ്രമവും ചെടി തടയുന്നത് കൂടുതല്‍ കൂടുതല്‍ പശ ഉല്‍പാദിപ്പിച്ചുകൊണ്ടാണ്. താമസിയാതെ ഈ ജീവി ദഹനപ്രക്രിയയ്ക്ക് വിധേയമാകുന്നു.സണ്‍ഡ്യൂ ചെടിയുടെ വലിയ ഇനങ്ങള്‍ ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്നു. രണ്ടടിയോളം ഉയരത്തില്‍ വളരുന്ന ഇവയുടെ ഇരകള്‍ തവളകളും ഓന്തുകളുമൊക്കെയാണ്.
https://www.facebook.com/Malayalivartha