രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത
അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത് താരപദവി നേടിയ ഫലവര്‍ഗമാണ് മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും. മുള്ളന്‍ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന് തടയുകയും ചെയ്യുന്നു. പൂര്‍ണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത് കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇതിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.,
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണര്‍വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാര്‍ബഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത. ആത്തക്കച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്ള പുറംതോടോടുകൂടിയതുമാണ്. പുറംതോട് മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന് രണ്ട് മുതല് നാല് വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.
അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ് പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ് മുള്ളാത്തയുടേത്. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു പെറു നിത്യഹരിത വൃക്ഷമാണ് മുള്ളാത്ത.
പഴത്തിന്റെ പള്‍പ്പ് സംസ്‌കരിച്ച് ജ്യൂസ്, ഐസ്‌ക്രീം, നെക്ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്പന്നങ്ങള്‍ തയ്യാറാക്കാം.
https://www.facebook.com/Malayalivartha