സവിശേഷതയാര്‍ന്ന എയര്‍പ്ലാന്റുകള്‍
ബ്രൊമെലിയാഡ് സസ്യശേഖരത്തില്‍ പെടുന്ന എയര്‍ പ്ലാന്റുകളെ പൊതുവേ ടില്ലാന്‍ഡ്‌സിയസ്പീഷീസ് എന്നാണ് പറയുന്നത്. സവിശേഷമായ ഇലകളിലൂടെ തങ്ങള്‍ക്കാവശ്യമായ ജലവും പോഷകങ്ങളും വലിച്ചെടുക്കാന്‍ ഇവയ്ക്കു പ്രകൃതി കഴിവു നല്‍കിയിരിക്കുന്നു. വേരുകള്‍ ഇവയ്ക്കു യഥാര്‍ഥത്തില്‍ ഒരലങ്കാരം മാത്രം. പാറകളിലോ മരത്തിലോ കുറ്റിച്ചെടികളിലോ തറയിലോ ഒക്കെ സ്വയം പിടിച്ചു നില്‍ക്കാനുള്ള ഒരുപാധി മാത്രമാണ് എയര്‍ പ്ലാന്റിന് വേരുകള്‍. ഉഷ്ണകാലാവസ്ഥ സ്‌നേഹികളായ ഇവ മെക്‌സിക്കോ, ദക്ഷിണ-മധ്യ അമേരിക്ക എന്നിവിടങ്ങളിലെ സന്തതിയാണ്.
ഇലകള്‍ സ്ട്രാപ്പ് പോലെയോ കനംകുറഞ്ഞ് ത്രികോണാകൃതി യിലോ ആണു വളരുക. പേരു സൂചിപ്പിക്കുന്നതുപോലെയാണ് വളരുക. സ്വതന്ത്രവും നിരന്തരവുമായ വായൂസഞ്ചാരമാണ് ഇവയ്ക്കു വളരാന്‍ അത്യാവശ്യം വേണ്ടത്. ബ്രൊമെലിയാഡ് സസ്യകുലമായ ബ്രൊമെലി യേസിയിലെ ഏറ്റവും വലിയ ജനുസാണ് എയര്‍ പ്ലാന്റുകള്‍ ഉള്‍ക്കൊള്ളുന്നത്. അറുനൂറ്റി അന്‍പതിലേറെ സ്പീഷീസുകള്‍ ഇനിയും കണ്ടെത്തേണ്ടതുമുണ്ട്. വനങ്ങളിലും പര്‍വതപ്രദേശ ങ്ങളിലും മരുഭൂമികളിലും ഒരു പോലെ വളരാന്‍ ഇതിനു കഴിവുണ്ട്.
ചെടിക്കു വളരാന്‍ വെളിച്ചം വേണം; എന്നാല്‍ നേരിട്ട് വെയിലടിക്കണമെന്നില്ല. ഓര്‍ക്കിഡുകളും മറ്റും വളരാന്‍ ആവശ്യമായ വെളിച്ചത്തിന്റെ തോതേ ഇവിടെയും വേണ്ടൂ. 24-30 ഡിഗ്രി സെന്റീഗ്രേഡ് ആണ് അനുയോജ്യമായ ഊഷ്മപരിധി. നനയുടെ കാര്യം പറയാനാണെ ങ്കില്‍ ആഴ്ചയില്‍ രണേ്ടാ മൂന്നോ തവണ നനയ്ക്കാം. തീരെ വരണ്ട കാലാവസ്ഥാ മേഖലകളില്‍ അല്പം കൂടെ നനയായാലും തെറ്റില്ല. 50 ശതമാനം അന്തരീക്ഷ ആര്‍ദ്രത ഈ ചെടി ഇഷ്ടപ്പെടുന്നു.
ഇതിന്റെ പൂവ് കാഴ്ചയ്ക്കു ആകര്‍ഷകമാണ്. ഈ ചെടി ഒരിക്കല്‍ മാത്രമേ പുഷ്പിക്കുകയുള്ളൂ. ഇലയിടുക്കുകളില്‍ നിന്ന് പുതിയ കുഞ്ഞതൈകള്‍ ഉണ്ടാകും. ഈ തൈകളുടെ ഇല നീളം എട്ടുസെന്റീ മീറ്ററോളം ആയാല്‍ ഇവ പൊട്ടിച്ചെടുത്ത് വേറെ നടാം. അഞ്ചു മുതല്‍ എട്ടു സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള ചെറുചട്ടിയില്‍ തുല്യയളവ് പീറ്റ് മോസും പരുക്കന്‍ മണലും/പെര്‍ലൈറ്റും കലര്‍ത്തിയ മിശ്രിത ത്തില്‍ വേണം തൈ നടാന്‍. വേരോടാന്‍ തുടങ്ങി എന്നുറപ്പായാല്‍ തൈ 10 സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു ചട്ടിയിലേക്കു മാറ്റണം. ചട്ടിയില്‍ വളര്‍ത്തുന്ന എയര്‍ പ്ലാന്റ് വെള്ളം നിറച്ച പാത്രത്തില്‍ ഉരുളന്‍ കല്ലുകള്‍ നിരത്തി അതിനു മീതെ വയ്ക്കുകയുമാവാം. രണ്ടുമൂന്നു തവണ ഓരോ ആഴ്ചയും വെള്ള അതിനേര്‍മായി ചെടിയില്‍ പാടേ തളിക്കാം. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ചെടി വളരില്ല എന്നറിയുക. മാത്രവുമല്ല ജല ലഭ്യതയ്ക്ക് കുറവു സംഭവിച്ചാല്‍ അത് ഇലകളില്‍ നോക്കി യാലറിയാം; ഇത്തരം ചെടികളുടെ ഇലകള്‍ ഉള്‍ഭാഗത്തേക്ക് വളഞ്ഞു വളരും. കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ എയര്‍ പ്ലാന്റിന്റെ കനം കുറഞ്ഞ ഇലകള്‍ ഉത്പാദി പ്പിക്കുന്ന ഇനങ്ങളും ജലലഭ്യത കുറഞ്ഞ വരള്‍പ്രദേശങ്ങളില്‍ കട്ടിയുള്ള ഇലകള്‍ ഉത്പാദി പ്പിക്കുന്ന ഇനങ്ങളും പൊതുവെ വളരുന്നതായാണ് കാണാറ്. ഉണങ്ങിക്കരിഞ്ഞതോ, നിറഭേദം സംഭവിച്ചതോ, അമിതമായി വളഞ്ഞതോ ആയ ഇലകള്‍ അപ്പപ്പോള്‍ തന്നെ ചെടിയില്‍ നിന്ന് നീക്കുന്നതാണ് നല്ലത്. ഇതു കൊണ്ട് ചെടിക്ക് യാതൊരു ദോഷവും സംഭവിക്കുന്നില്ല. ചട്ടികളിലും മറ്റും വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വേരുകളുടെ നീളം ആവശ്യാനുസരണം കുറയ്ക്കുകയും ചെയ്യാം. നനയ്ക്കുമ്പോള്‍ ചെടിയുടെ ഇലയിടുക്കുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്നുറപ്പു വരുത്തണം. പുഷ്പിച്ചു കഴിഞ്ഞാല്‍ ചെടിയുടെ പൂവ് നനയ്ക്കരുത്.
വളരാന്‍ മണ്ണ് മാധ്യമമായി വേണം എന്ന നിര്‍ബന്ധമില്ലാത്തതതുകൊണ്ടു തന്നെ എയര്‍ പ്ലാന്റിനെ ഏതു പ്രതലത്തിലും മാധ്യമത്തിലും വളര്‍ത്താം. ഫ്‌ളവര്‍ വേയ്‌സ്, ആകര്‍ഷകമായ കോപ്പ (പിഞ്ഞാണം) എന്നിവയെല്ലാം ഇതിനുപയോഗിക്കാം. കൂടാതെ പുതുതലമുറ ഉദ്യാനശൈലിയില്‍ ഗൃഹാന്തര്‍ഭാഗങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളിലും അനായാസം വളര്‍ത്താവുന്ന ഉദ്യാന സസ്യമാണ് എയര്‍ പ്ലാന്റ്. വിദേശങ്ങളില്‍ എയര്‍ പ്ലാന്റ് തൂക്കിനിര്‍ത്തി വളര്‍ത്താന്‍ പര്യാപ്തമായ ചെറിയ സ്റ്റീല്‍ സ്‌ക്രൂ തന്നെ ഇന്നു ലഭ്യമാണ്.
സ്ഫടികത്തില്‍ തീര്‍ത്ത ഗോളാകൃതിയുള്ള പാത്രങ്ങള്‍ (ഏഹമ ൈീൃയ)െ എയര്‍പ്ലാന്റ് വളര്‍ത്താന്‍ ഉചിതമാണ്. വെള്ളം ഉപയോഗിക്കാതെ തന്നെ ഇവയില്‍ എയര്‍ പ്ലാന്റുകള്‍ തൂക്കി വളര്‍ ത്താം. സ്ഫടികോദ്യാനങ്ങളിലും എയര്‍പ്ലാന്റ് വളര്‍ത്താം.
https://www.facebook.com/Malayalivartha