പൈനാപ്പിള്‍ മുറിക്കാന്‍ പൈനാപ്പിള്‍ കോറര്‍
പൈനാപ്പിള്‍ എല്ലാപേര്‍ക്കും ഇഷ്ടമാണെങ്കിലും അത് തൊലിചെത്തി കഷണങ്ങളാക്കി എടുക്കണമെങ്കിലുള്ള ബുദ്ധിമുട്ടുകാരണം വാങ്ങാന്‍ മടിക്കുന്നവരുണ്ട്. ആ മടിക്കുള്ള പരിഹാരമാണ് പൈനാപ്പിള്‍ കോറര്‍. ഒരറ്റത്ത് പ്രത്യേക ആകൃതിയിലുള്ള ബ്ലേഡും ഒരറ്റത്തു പ്രത്യേകതരം പിടിയുമുള്ള കുഴല്‍പോലെയുള്ള ഉപകരണമാണിത്.
പൈനാപ്പിളിന്റെ തല ചെത്തിക്കളഞ്ഞ ശേഷം പൈനാപ്പിള്‍ കോറര്‍ പൈനാപ്പിളിനുള്ളിലേക്കു അമര്ത്തിക്കയറ്റും. പിന്നീട് മെല്ലേ കറക്കിക്കൊടുത്താല് പൈനാപ്പിള്‍ തൊലിയും കൂഞ്ഞിലും കളഞ്ഞു വളയങ്ങളായി മുറിച്ചെടുക്കാം. പൈനാപ്പിളിന്റെ പുറന്തൊണ്ടു പൊളിഞ്ഞു പോകാതെ ലഭിക്കുമെന്നതിനാല്‍ അതു ഫ്രൂട്ട്സാലഡ് വിളമ്പാനും മറ്റും ഉപയോഗിക്കുകയുമാവാം.
സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്. 250 മുതല്‍ 3500 രൂപ വരെ വിലയുള്ള പലതരം പൈനാപ്പിള്‍ കോററുകള് ലഭ്യമാണ്.
https://www.facebook.com/Malayalivartha