ചീര കൃഷി ചെയ്യാം
കനത്ത മഴയുടെ കാലമായ ജൂണ്‍-ജൂലൈ മാസങ്ങളാണ് ചീരക്കൃഷിക്ക് ഏറ്റവും യോജ്യമെങ്കിലും ഏതു കാലത്തും കൃഷി ചെയ്യാം. ജൈവാംശസമൃദ്ധമായ നല്ല വളക്കൂറുള്ള മണ്ണ് കൃഷിക്കു നല്ലത്. ചീര വിളവെടുത്തു തുടങ്ങാന്‍ ദീര്‍ഘനാള്‍ വേണ്ട. ഒരിക്കല്‍ വിളവെടുത്താല്‍ കുറ്റിയില്‍നിന്നു വീണ്ടും കിളിര്‍ത്ത് രണ്ടോ മൂന്നോ വട്ടംകൂടി ഇലകള്‍ ശേഖരിക്കാം.
ഒരു പരന്ന പാത്രത്തില്‍ ആറിഞ്ച് കനത്തില്‍ പോട്ടിങ് മിശ്രിതം നിരത്തി വിത്ത് അയച്ചുപാകുക. നേരിയ തോതില്‍ നനയ്ക്കണം. ഉറുമ്പുശല്യം ഉണ്ടാകാനിടയാകാതെ പാത്രത്തിനു ചുറ്റും മഞ്ഞള്‍പ്പൊടിയോ മുളകുപൊടിയോ തൂവുക. ഒരു ഗ്രാം വിത്തില്‍ ഉദ്ദേശം 300 വിത്തുകള്‍ ഉണ്ടാകും. തൈകള്‍ക്ക് മൂന്ന് ആഴ്ച വളര്‍ച്ചയാകുന്നതോടെ പറിച്ചുമാറ്റി നടുക.
തൈകള്‍ തമ്മില്‍ 20 സെ.മീ. അകലം നല്‍കിവേണം നടാന്‍. കൃഷിക്ക് ജൈവവളങ്ങള്‍ മാത്രം മതിയാകും. നാലഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ഒരു ലീറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത യൂറിയ ലായനിയോ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു നല്ല വിളവിനു നന്ന്.
https://www.facebook.com/Malayalivartha