കൂവളത്തിന്റെ ഔഷധഗുണങ്ങള്‍
കൂവളത്തില അരച്ച് പുരട്ടിയാല്‍ ത്വക്ക്‌രോഗങ്ങള്‍ ശമിക്കും. കൂവളത്തില നീരും ചെറുതേനും സമം എടുത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പത്തു മില്ലി കഴിച്ചാല്‍ ആരോഗ്യം സ്വന്തമാക്കാം. കൂവളത്തിന്റെ കായയുടെ കാമ്പ് ചതച്ചശേഷം ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്തു കഴിച്ചാല്‍ ഗ്രഹണി മാറുന്നതാണ്. മൂപ്പെത്താത്ത കൂവളത്തിന്‍ കായ ചെറുതായി മുറിച്ച് വെയിലില്‍ ഉണക്കിയ ശേഷം വറുത്തു പൊടിച്ചു കഴിച്ചാല്‍ വയറിളക്കവും വയറുകടിയും മാറും.കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരില്‍ സമം നല്ലെണ്ണയും മൂന്നു കുരുമുളകും ചേര്‍ത്തു തിളപ്പിച്ച ശേഷം കുരുമുളകു പൊട്ടിത്തുടങ്ങുമ്പോള്‍ വാങ്ങി തണുപ്പിച്ച് ചെവിയില്‍ തുള്ളികളായി ഒഴിക്കുക. ചെവി പഴുക്കല്‍ മാറും.
കൂവളത്തില, ആടലോടകത്തില, കുറുന്തോട്ടിയില ഇവ സമം എടുത്ത് ചതച്ചു പിഴിഞ്ഞ നീര് രണ്ടു സ്പൂണും അത്രയും കടുകെണ്ണയും ചേര്‍ത്തു കഴിച്ചാല്‍ ആസ്തമ മാറും. കൂവളത്തിലയും കുടങ്ങലിന്റെ ഇലയും അരച്ചെടുത്ത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് കഴിച്ചാല്‍ ഓര്‍മക്കുറവു മാറും. ബുദ്ധിവികാസം ഉണ്ടാകും. കൂവളത്തിന്റെ വേരും മലരും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ തുടരെയുണ്ടാകുന്ന ഛര്‍ദിയും മനംമറിച്ചിലും മാറും. മുണ്ടിനീര് കുറയാന്‍ കൂവളത്തില, തുളസി, വിഷ്ണുക്രാന്തിയില, മുരിങ്ങയില, മല്ലി, കുരുമുളക് ഇവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ആവികൊണ്ടാല്‍ മതി.
https://www.facebook.com/Malayalivartha