മീനുകള്‍ക്കും കമ്മല്‍...
മത്സ്യത്തിനും കമ്മലിടുകയാണ് ഇന്‍കോയിസ്(ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്്). ആ കമ്മലാകട്ടെ ഒരു തിരിച്ചറിയല്‍ ഉപകരണമാണ്. മത്സ്യം പോകുന്ന വഴികള്‍, അവയുടെ ആവാസ വ്യവസ്ഥ എന്നിവ ജി.പി.എസ്സിന്റെയും ഉപഗ്രഹത്തിന്റെയും സഹായത്തോടെ മനസ്സിലാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുമാണ് പിസാറ്റ് (പോപ്പപ് സാറ്റലൈറ്റ് ആര്‍ക്കൈവ്‌സ് ടാഗ് ഡേറ്റ) ഫിഷ് ടാഗിലൂടെ ഇന്‍കോയിസ് ചെയ്യുന്നത്. ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസിലെ ഇന്‍കോയിസിന്റെ സ്റ്റാളില്‍ ഈ ചെറു ഉപകരണവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്.
ചൂര മത്സ്യത്തിലാണ് ഈ ഉപകരണം ഇപ്പോള്‍ ഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ, പിടികൂടുന്ന മീനിന്റെ ചെകിളയില്‍ ടാഗ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. 40 ഗ്രാം തൂക്കവും ആന്റിന ഉള്‍പ്പെടെ 12 ഇഞ്ച് നീളവുമുള്ള ഈ ടാഗ്, മത്സ്യത്തിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല. മൂന്നുമാസം മത്സ്യം സഞ്ചരിക്കുന്ന വഴികള്‍ നിരീക്ഷിക്കുകയും അവിടങ്ങളിലെ ആഴം, താപനില തുടങ്ങിയവ ഫിഷ് ടാഗിനുള്ളിലെ ഉപകരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
മൂന്നു മാസത്തിനു ശേഷം ഈ ഉപകരണം മത്സ്യത്തിന്റെ ചെകിളയില്‍ നിന്ന് തനിയെ വേര്‍പെട്ട് ജലോപരിതലത്തില്‍ വരികയും വിവരങ്ങള്‍ ഉപഗ്രഹം വഴി ഇന്‍കോയിസിന്റെ മോണിട്ടറിംഗ് സംവിധാനത്തില്‍ എത്തിക്കുകയും ചെയ്യും. ഇതോടെ ഉപകരണം ഉപേക്ഷിക്കപ്പെടും.
പിസാറ്റുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതേയുള്ളൂ. ഗോവ, കര്‍ണാടക, തമിഴ്‌നാട് മേഖലകളിലായി 12 മത്സ്യങ്ങളിലാണ് ടാഗ് ഘടിപ്പിച്ചുവിട്ടത്. അതില്‍ നാലെണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് ടാഗ് ഘടിപ്പിച്ച ചൂരമീന്‍ ശ്രീലങ്ക ചുറ്റി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടണ്ട്.
അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളില്‍ ചൂരമീനിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അത്തരം ശ്രമങ്ങള്‍ നടന്നിട്ടില്ല. കയറ്റുമതി മൂല്യമുള്ള മത്സ്യമാണെങ്കിലും തൊഴിലാളികളും ചൂരയെ തേടി പോകാറില്ല. ഈ സാഹചര്യത്തിലാണ് ചൂരമീനില്‍ത്തന്നെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്‍കോയിസ് തീരുമാനിച്ചത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. ആ കമ്മലാകട്ടെ ഒരു തിരിച്ചറിയല്‍ ഉപകരണമാണ്. മത്സ്യം പോകുന്ന വഴികള്‍, അവയുടെ ആവാസ വ്യവസ്ഥ എന്നിവ ജി.പി.എസ്സിന്റെയും ഉപഗ്രഹത്തിന്റെയും സഹായത്തോടെ മനസ്സിലാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുമാണ് പിസാറ്റ് (പോപ്പപ് സാറ്റലൈറ്റ് ആര്‍ക്കൈവ്‌സ് ടാഗ് ഡേറ്റ) ഫിഷ് ടാഗിലൂടെ ഇന്‍കോയിസ് ചെയ്യുന്നത്. ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസിലെ ഇന്‍കോയിസിന്റെ സ്റ്റാളില്‍ ഈ ചെറു ഉപകരണവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൂര മത്സ്യത്തിലാണ് ഈ ഉപകരണം ഇപ്പോള്‍ ഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ, പിടികൂടുന്ന മീനിന്റെ ചെകിളയില്‍ ടാഗ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. 40 ഗ്രാം തൂക്കവും ആന്റിന ഉള്‍പ്പെടെ 12 ഇഞ്ച് നീളവുമുള്ള ഈ ടാഗ്, മത്സ്യത്തിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല. മൂന്നുമാസം മത്സ്യം സഞ്ചരിക്കുന്ന വഴികള്‍ നിരീക്ഷിക്കുകയും അവിടങ്ങളിലെ ആഴം, താപനില തുടങ്ങിയവ ഫിഷ് ടാഗിനുള്ളിലെ ഉപകരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
മൂന്നു മാസത്തിനു ശേഷം ഈ ഉപകരണം മത്സ്യത്തിന്റെ ചെകിളയില്‍ നിന്ന് തനിയെ വേര്‍പെട്ട് ജലോപരിതലത്തില്‍ വരികയും വിവരങ്ങള്‍ ഉപഗ്രഹം വഴി ഇന്‍കോയിസിന്റെ മോണിട്ടറിംഗ് സംവിധാനത്തില്‍ എത്തിക്കുകയും ചെയ്യും. ഇതോടെ ഉപകരണം ഉപേക്ഷിക്കപ്പെടും.
പിസാറ്റുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതേയുള്ളൂ. ഗോവ, കര്‍ണാടക, തമിഴ്‌നാട് മേഖലകളിലായി 12 മത്സ്യങ്ങളിലാണ് ടാഗ് ഘടിപ്പിച്ചുവിട്ടത്. അതില്‍ നാലെണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് ടാഗ് ഘടിപ്പിച്ച ചൂരമീന്‍ ശ്രീലങ്ക ചുറ്റി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളില്‍ ചൂരമീനിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അത്തരം ശ്രമങ്ങള്‍ നടന്നിട്ടില്ല. കയറ്റുമതി മൂല്യമുള്ള മത്സ്യമാണെങ്കിലും തൊഴിലാളികളും ചൂരയെ തേടി പോകാറില്ല. ഈ സാഹചര്യത്തിലാണ് ചൂരമീനില്‍ത്തന്നെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്‍കോയിസ് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha