തക്കാളിയിലെ വിള്ളല്‍ അകറ്റാം
കായ്ച തക്കാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. അത് രോഗമുണ്ടായിട്ടല്ല മറിച്ച്, ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവം മൂലമാണ്. ബോറോണിന്റെ കുറവ് പരിഹരിക്കുകയാണ് ഈ വിള്ളല്‍ അകറ്റാനുള്ള മാര്‍ഗ്ഗം.
ചെടികള്‍ പുഷ്പിക്കുന്നതിന് മുന്‍പുതന്നെ സൊലുബോര്‍ എന്ന ബോറേറ്റ് പൊടി 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയില്‍ തളിക്കുക. രണ്ടാഴ്ച കഴിഞ്ഞ് തളി ആവര്‍ത്തിക്കുക. കൃഷിക്ക് നിലമൊരുക്കുമ്പോള്‍ തന്നെ അടിവളമായ ചാണകപ്പൊടി, ചാരം, കുമ്മായം എന്നിവയ്‌ക്കൊപ്പം 5 ഗ്രാം \'ബോറോക്‌സ്\' കൂടി തടങ്ങളില്‍ ചേര്‍ത്തു കൊടുക്കുക.
തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാന്‍ സൊലുബോര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha