വീട്ടുമാലിന്യം സംസ്‌കരിക്കാന്‍ ഇനി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍
വീടുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, ആവശ്യാനുസരണം സ്ഥലം മാറ്റാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്അനര്‍ട്ട് വിതരണം ചെയ്യുന്നു; ഒപ്പം സ്റ്റൗവും. അടുക്കളയിലെ അവശിഷ്ടങ്ങള്‍ മുതല്‍ തൊഴുത്തിലെ മാലിന്യംവരെ സംസ്‌കരിക്കാം.
സ്‌ളറി ജൈവവളമായി ഉപയോഗിക്കാം. പ്രതിദിനം നാല് കിലോഗ്രാം മാലിന്യം സംസ്‌കരിക്കാവുന്ന 0.75 ഘനമീറ്റര്‍ പ്ലാന്റിന്‌സബ്‌സിഡി കഴിച്ചുള്ള വില 3500രൂപ, ആറു കിലോഗ്രാം ശേഷിയുള്ള ഒരു ഘനമീറ്റര്‍ പ്ലാന്റിന് 9500രൂപ. രണ്ടിനും യഥാക്രമം 14000,17500 എന്നിങ്ങനെയാണ് യഥാര്‍ഥവില. അനെര്‍ട്ട് സ്വന്തമായി രൂപകല്‍പ്പനചെയ്ത ആദ്യ പോര്‍ട്ടബിള്‍ബയോഗ്യാസ് പ്ലാന്റ് എന്നസവിശേഷതയുണ്ട്.
വീടുകളിലെ മാലിന്യപ്രശ്‌നത്തെക്കുറിച്ച് പഠനം നടത്തിയശേഷമാണ് രണ്ട് അളവില്‍ പ്ലാന്റുകള്‍ക്ക് രൂപംനല്‍കിയത്. സംസ്ഥാനത്താകെ 4500 പ്ലാന്റുകളാണ് നല്‍കുന്നത്. ആദ്യമെത്തിയവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍.പ്ലാന്റ് വാങ്ങാന്‍ ആദ്യം മുഴുവന്‍തുകയും നല്‍കണം.ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സബ്‌സിഡി തുക ചെക്ക് ആയി നല്‍കും. മലപ്പുറം ജില്ലാ പൊലീസ്ഓഫിസിന് എതിര്‍വശത്താണ് അനെര്‍ട്ട് ജില്ലാ ഓഫിസ്.ഫോണ്‍: 0843 2730999.
https://www.facebook.com/Malayalivartha