രോഗമോചനമേകുന്ന ആശ്വാസവൃക്ഷമായ ലക്ഷ്മിതരു
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ലക്ഷ്മിതരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകരേറുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമുദ്രതീരം മുതല്‍ സമുദ്രനിരപ്പില്‍നിന്നു 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന വൃക്ഷമാണ് ലക്ഷ്മിതരു.
കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങല്‍ കുറയ്ക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങിവരുന്നതിനും ലക്ഷ്മിതരുവിന്റെ ഇലകള്‍ ചേര്‍ത്ത കഷായം സഹായിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തകാലത്ത് വന്‍ പ്രചാരം നേടിക്കൊടുത്തത്. ഇതിന്റെ ഇലകളിലുള്ള ക്വാസിനോയിഡ്‌സ്, ഗ്ലാക്കാറൂബിനോന്‍ തുടങ്ങിയ രാസസംയുക്തങ്ങള്‍ക്ക് ട്യൂമറുകളും രക്താര്‍ബുദവും തടയാനുള്ള ശേഷിയുണ്ട്. വലിയ മുതല്‍മുടക്കില്ലാത്ത ആരോഗ്യ ഇന്‍ഷൂറന്‍സാണ് ഈ വൃക്ഷം. ഗര്‍ഭാശയരോഗങ്ങള്‍, വയറിളക്കം, ചിക്കന്‍ഗുനിയ മലേറിയ, അള്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവക്കെതിരേയും ഫലപ്രദമാണ്.
ഈ വൃക്ഷത്തിന്റെ ഇലകള്‍, പഴം, തടി, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വിത്തില്‍ 65 ശതമാനം എണ്ണ ഉള്ളതിനാല്‍ പാചക എണ്ണയായും ഉപയോഗിക്കാം. ഇതില്‍ നിന്നുമുള്ള ഭക്ഷ്യഎണ്ണ എല്‍സാല്‍വഡോര്‍ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ വിപണനംചെയ്യുന്നുണ്ട്. എണ്ണ ബയോഡീസലായും ഉപയോഗിക്കാം. പഴത്തിന്റെ പള്‍പ്പില്‍ 11 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ജൂസ്, ജാം, വൈന്‍, ചോക്കലേറ്റ് തുടങ്ങിയവ തയ്യാറാക്കാം.
https://www.facebook.com/Malayalivartha