പാവല്‍ തോട്ടത്തിന്റെ പരിചരണം
പാവല്‍ നടുമ്പോള്‍ത്തന്നെ കമ്പോസ്‌റ്റോ കാലിവളമോ 10 കിലോ അളവില്‍ ചേര്‍ക്കണം. കൂടാതെ ഒരു സെന്റിന് ആവശ്യമായ ജൈവവളങ്ങളായ എല്ലുപൊടി (475 ഗ്രാം), ചാരം (830 ഗ്രാം), കപ്പലണ്ടി പിണ്ണാക്ക് (2.10 കിലോ); രാസവളങ്ങളാണെങ്കില്‍ നേര്‍വളങ്ങള്‍ , യൂറിയ (330 ഗ്രാം), രാജ് ഫോസ് (500 ഗ്രാം), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (165 ഗ്രാം) എന്നിവ തയ്യാറാക്കുക. പാവല്‍ നട്ട് മുപ്പതാംപക്കവും (വള്ളി വീശുമ്പോള്‍) അറുപതാം പക്കവും (പൂവിടുമ്പോള്‍) ആണ് വളം ചേര്‍ക്കേണ്ടത്. വളപ്രയോഗസമയത്ത് നനയ്ക്കണമെ കാര്യം പ്രത്യേകം ഓര്‍ക്കുക. എങ്കിലും നന ആവശ്യത്തിന് മാത്രം മതി. പൂവും കായുമുള്ളപ്പോള്‍ ഒന്നിരാടം നനയ്ക്കുക.
നടുമ്പോഴും ഒരു മാസം പ്രായമാകുമ്പോഴും തടമൊന്നിന് 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ഇടുക. ഉണക്കമീന്‍ കെണിയോ, ഫിറമോണ്‍ കെണിയോ പന്തലില്‍ തൂക്കി കായീച്ചശല്യം തടയാം.
https://www.facebook.com/Malayalivartha