സോളാര്‍ എനര്‍ജിയെ ദ്രാവകരൂപത്തിലേക്ക് മാറ്റുന്ന അത്ഭുത ഇല
സൗരോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാര്‍ ഹീറ്ററുകളും സോളാര്‍ കുക്കറുകളും കൂടാതെ സോളാര്‍ വാഹനങ്ങള്‍ വരെ ഇപ്പോള്‍ നിരത്തിലുണ്ട്. സൗരോര്‍ജ്ജത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മനുഷ്യന്റെ ഇന്നത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നറിയാം. എന്നാല്‍ സൗരോര്‍ജ്ജത്തെ മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റാനാവുമോ?. ആകും സോളാര്‍ എനര്‍ജിയെ ദ്രാവകരൂപത്തിലേക്ക് മാറ്റാനാവും. ഹാര്‍വാര്‍ഡിലെ ഗവേഷകര്‍ ഡിസൈന്‍ ചെയ്യുന്ന ബയോണിക് ഇലയാണ് ചെടികളൊക്കെ ചെയ്യുന്നതുപോലെ സൗരോര്‍ജ്ജത്തെ മറ്റൊരു ഊര്‍ജ്ജ രൂപത്തിലേക്ക് മാറ്റുന്നത്.
സൂര്യപ്രകാശത്തെ ഹൈഡ്രജനും ഓക്‌സിജനുമായി മാറ്റുകയാണ് ചെയ്യുക. പിന്നീട് ഒരു ബാക്ടീരിയ ഹൈഡ്രജനില്‍ പ്രവര്‍ത്തിച്ച് ഐസോപ്രൊപനോളാക്കി മാറ്റും. സൗരോര്‍ജ്ജത്തെ മറ്റൊരുരൂപത്തിലേക്ക് മാറ്റാനായി ഒരു ശതമാനത്തോളം വിജയം നേടിക്കഴിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. കൂടാതെ താമസിയാതെ പരീക്ഷണം പൂര്‍ണവിജയമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha