ചക്കയുടെ വില കേട്ടാല്‍ ഞെട്ടരുത് ! 500 രൂപ
കേരളത്തിലെ പറമ്പുകളിലും തൊടികളിലും വെറുതെ വീണു കിടക്കുന്ന ചക്കപ്പഴങ്ങള്‍ കണ്ടിട്ടുള്ള കേരളീയര്‍ തമിഴ്‌നാട്ടില്‍ ഇതിന്റെ വിലകേട്ടാല്‍ ഞെട്ടും. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ദിണ്ഡുക്കല്‍ മാര്‍ക്കറ്റില്‍ ചക്ക ഒന്നിന് 500 രൂപയ്ക്കാണ് ലേലം നടന്നത്. മാര്‍ക്കറ്റില്‍ നിന്നും വിപണിയിലേക്കും വിദേശത്തേക്കും കയറ്റി അയക്കുമ്പോള്‍ വില ഇതിലും ഉയരും. ദിണ്ഡുക്കല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പഴനിക്ക് സമീപ പ്രദേശമായ സിംല, തെന്മല എന്നിവടങ്ങളില്‍ നിന്നുള്ള ചക്കകള്‍ക്കാണ് ഉയര്‍ന്ന വില ലഭിച്ചത്. സിരൂമല, തെന്മല പ്രദേശങ്ങളില്‍ 1000 ഏക്കറില്‍ ചക്ക കൃഷി ചെയ്തു വരുന്നുണ്ട്.
പ്രധാന സീസണായ ജൂണ്‍ മുതലുള്ള മാസങ്ങളില്‍ ദിവസം 5000 ചക്കകള്‍ വരെ വിറ്റഴിയും. മധുര, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും തൂത്തുക്കുടിയില്‍ നിന്നുള്ള കയറ്റുമതിക്കാരുമാണ് പ്രധാനമായും വാങ്ങുന്നത്. ഇപ്പോള്‍ സീസണ്‍ അല്ലാത്തതിനാല്‍ ചക്കയുടെ വരവ് കുറവാണ് . ഇതുമൂലമാണ് ചക്കയുടെ വില ഉയരുന്നത്. മറയൂരിന്റെ സമീപ നഗരമായ ഉദുമല്‍പേട്ട പോലുള്ള പ്രദേശങ്ങളില്‍ ചക്ക വെട്ടി ചുളയെടുത്താണു വില്‍ക്കുന്നത്. ഒരു ചുള അഞ്ച് രൂപ മുതല്‍ ഇരുപത് രൂപ വരെ വിലയ്ക്കാണ് വിറ്റഴിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha