വാഴയിലുണ്ടാകുന്ന രോഗങ്ങളും ജൈവിക നിയന്ത്രണ മാര്‍ഗങ്ങളും
വാഴക്കൃഷിയില്‍ വിവിധതരം രോഗങ്ങള്‍ വ്യാപിക്കുന്ന സമയമാണിത്. മഞ്ഞും തണുപ്പും കലര്‍ന്ന കാലാവസ്ഥ ഇത്തരം രോഗങ്ങള്‍ക്കു കാരണമായ കുമിള്‍, ബാക്ടീരിയ തുടങ്ങിയ അണുക്കള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇവയെ യഥാസമയം തടയാന്‍ നടപടി സ്വീകരിക്കണം. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത നടപടിക്കു പകരം വിഷമുക്തമായ ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിയന്ത്രണത്തിനാണ് പരിഗണന നല്‍കേണ്ടത്. പ്രധാന രോഗങ്ങളാണ് ഇലപ്പുള്ളി രോഗങ്ങളും മാണം അഴുകലും കറുനാമ്പ് രോഗവും.
ഇലപ്പുള്ളി രോഗങ്ങള്‍ എന്നു പറഞ്ഞാല്‍ ഇതൊരു കുമിള്‍ രോഗമാണ്. രോഗം ബാധിച്ചാല്‍ ഇലകളില്‍ ഇളം മഞ്ഞുനിറത്തിലുള്ള ചെറിയ പൊട്ടുകളും വരകളും കാണുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് അവ വലുതാവുകയും തവിട്ടുനിറത്തിലേക്ക് കടക്കുകയും ചെയ്യും. ക്രമേണ മധ്യഭാഗം കരിഞ്ഞ് ചാരനിറമായി മാറും. ഇത്തരം പൊട്ടുകള്‍ വ്യാപിച്ച് കൂടിച്ചേര്‍ന്ന് എല്ലാ ഇലകളും ഒടിഞ്ഞുതൂങ്ങി വാടിക്കിടക്കുന്നതായും കാണാം. പനാമ വാട്ടരോഗം ഇലകള്‍ മഞ്ഞളിക്കുകയും ക്രമേണ ഉണങ്ങുകയും ചെയ്യുന്നതാണ് രോഗലക്ഷണം. നീര്‍വാര്‍ച്ചാ സൗകര്യമില്ലാത്തിടത്തും തുടര്‍ച്ചയായി വാഴ കൃഷിചെയ്യുന്ന ഇടങ്ങളിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. രോഗം കൂടുതലാവുമ്പോള്‍ വാഴത്തടയില്‍ അവിടവിടെ വിള്ളല്‍ ഉണ്ടാകുന്നതായും കാണാം. ക്രമേണ വേരുപടലം അഴുകി വാഴ ചരിഞ്ഞുവീണ് നശിക്കുകയാണ് പതിവ്.
മാണം അഴുകല്‍ എന്നു പറഞ്ഞാല്‍ ഇതൊരുതരം ബാക്ടീരിയമൂലം വരുന്ന രോഗമാണ്. പുറമെ ഇല മഞ്ഞളിക്കും. കൂമ്പില വരാതിരിക്കും. മാണം ചീഞ്ഞ് വാഴ നശിക്കുന്നതാണ് രോഗലക്ഷണം. നിയന്ത്രണ ജൈവമാര്‍ഗങ്ങള്‍മേല്‍പ്പറഞ്ഞ രോഗങ്ങളെ ഇല്ലാതാക്കാന്‍ ജൈവമാര്‍ഗത്തിലൂടെ സാധിക്കും. സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സസ് എന്ന മിത്രബാക്ടീരിയയിലൂടെ നിയന്ത്രിക്കാവുന്നതാണ്. പ്രസ്തുത ബാക്ടീരിയയെ പ്രത്യേകം മാധ്യമത്തില്‍ വളര്‍ത്തി കള്‍ചര്‍ചെയ്ത പൊടിയുമായി കലര്‍ത്തിയാണ് മാര്‍ക്കറ്റില്‍ ലഭിക്കുക. ഈ ബാക്ടീരിയ വേരിലും തടിക്കകത്തും കടന്ന് വ്യാപിക്കും. കൂടാതെ വാഴയ്ക്ക് ആവശ്യമായ പല ഹോര്‍മോണുകളും ഉല്‍പ്പാദിപ്പിച്ച് വാഴയുടെ രോഗപ്രതിരോധശേഷിയും വളര്‍ച്ചയെയും സഹായിക്കും. ഇവ മൂന്നു തരത്തില്‍ ഉപയോഗിക്കാം. വാഴ നടുന്നതിനുമുമ്പെ രണ്ടു ശതമാനം വീര്യത്തില്‍ ലായനി ഉണ്ടാക്കി ഇതില്‍ വേരുകള്‍ വരുന്ന ഭാഗം മുക്കി നടാം. കൂടാതെ ഇലയില്‍ തളിച്ചുകൊടുക്കുകയും ചുവട്ടില്‍ ലായനി ഒഴിച്ചുകൊടുക്കുകയും ചെയ്യാവുന്നതാണ്. ഇതുപോലെത്തന്നെ \'െ്രെടക്കോഡര്‍മ\' എന്ന മിത്രകുമിള്‍ ജൈവവളവുമായി 9:1 (ജൈവവളം, െ്രെടക്കോഡര്‍മ) എന്ന അനുപാതത്തില്‍ കലര്‍ത്തി നേരിയ നവില്‍ 12 ആഴ്ച മൂടിവച്ചശേഷം കുഴച്ച് വാഴയ്ക്ക് പ്രയോഗിച്ചാല്‍ രോഗം വരാതിരിക്കും.
കറുനാമ്പ് രോഗമാണ് വാഴയെ ബാധിക്കുന്ന മറ്റൊരു പ്രധാന ശത്രു. വൈറസ്ബാധകൊണ്ട് ഇലകള്‍ കുറുകിവരികയും ക്രമേണ വളര്‍ച്ച മുരടിക്കുകയും ചെയ്ത് വാഴ നശിക്കും. ഈ വൈറസുകളെ പരത്തുന്നത് ഒരുതരം ചെള്ളാണ്. നീരൂറ്റിക്കുടിക്കുമ്പോഴാണ് വൈറസ് ചെള്ളിലൂടെ പകരുന്നത്. ഈ ചെള്ളിനെ തടയാന്‍ മെറ്റാറൈസിയം എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുകയും ചെയ്യണം. ഇലതീനിപ്പുഴുക്കളെ തടയാനും മെറ്റാറൈസിയം ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha