ഉദ്യാനത്തിലെ ജ്വലിക്കും നാളമായ ഫ്‌ളെയിമിംഗ് ടോര്‍ച്ച്
ഉദ്യാന അന്തരീക്ഷത്തില്‍ ഒരു ജ്വലിക്കുന്ന പന്തമായ ഫ്‌ളെയിമിംഗ് ടോര്‍ച്ച് എന്ന് വിളിപ്പേരുള്ള ബില്‍ബേര്‍ജിയ പിരമിഡാലിസ് എന്ന പൂച്ചെടി. തണ്ടിലും ഇലകളിലും സസ്യരസംനിറച്ച് മാംസള സ്വഭാവം കാട്ടുന്ന ബ്രുമെലിയാഡ് ചെടികളുടെ കുടുംബത്തിലെ അംഗമാണ് ഫ്‌ളെയിമിംഗ് ടോര്‍ച്ച്.
ഫൂള്‍ പ്രൂഫ് പ്ലാന്റ്, സമ്മര്‍ ടോര്‍ച്ച് എന്നെല്ലാം വിളിപ്പേരുകളുള്ള. ബ്രസീലിന്റെ സന്തതിയാണെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള എല്ലായിടത്തും ഈ പൂച്ചെടി വളരുകയും വ്യത്യസ്തമാര്‍ന്ന ഓറഞ്ച്-പിങ്ക് നിറമുള്ള പൂവ് വിടര്‍ത്തുകയും ചെയ്യും.
ബില്‍ബേര്‍ജിയ വര്‍ഗത്തില്‍പെടുന്ന ചെടികള്‍ക്ക് ചില പൊതു സ്വഭാവങ്ങളുണ്ട്. ഇതിലൊന്ന് ഇതര ബ്രൊമെലിയാഡ് സുഹൃത്തുക്കളെ അപേക്ഷിച്ച് അന്തരീക്ഷോഷ്മാവിലെ വ്യതിയാനങ്ങള്‍ ചെറുത്തുനില്‍ക്കാനുള്ളത് ഇതിന്റെ ശ്രദ്ധേയമായ കഴിവാണ്. അല്പം കാറ്റ് കൂടിയ പ്രദേശങ്ങളിലും കാര്യമായ തകരാറുകള്‍ പറ്റാതെ ഇത് വളരും. ഇതോടൊപ്പം ഇവയ്ക്ക് അധികം നന വേണ്ട. എങ്കിലും അന്തരീക്ഷത്തില്‍ ഈര്‍പ്പാംശം (ആര്‍ദ്രത) അല്പം കൂടിയിരിക്കുന്നത് പ്രിയമാണ്. വളര്‍ത്തു മാധ്യമം സദാ നനഞ്ഞിരിക്കാതെ ഇടവേള കളിലെങ്കിലും കുറച്ച് ഉണങ്ങാന്‍ അനുവദിക്കണം. നൈസര്‍ഗികമായ പരിസരത്ത് മറ്റ് വൃക്ഷങ്ങളിലും ചെടികളിലും അത്യാവശ്യം പാറക്കൂട്ടങ്ങളിലും പറ്റിപ്പിടിച്ചു വളര്‍ന്നിരുന്നതിനാല്‍ അതിന്റേതായ കരുത്തും തന്റേടവുമെല്ലാം ഇവ പ്രകടിപ്പിക്കുക പതിവാണ്.
https://www.facebook.com/Malayalivartha