ചിന്നാറിലെ സൂര്യകാന്തിപാടം
സൂര്യകാന്തി പൂക്കളുടെ ശോഭ കാണാന്‍ ഇനി അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്ക് പോകേണ്ടതില്ല. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണന്‍ കുടിയിലെത്തിയാല്‍ മതി. ഇവിടെ തായണ്ണന്‍ കോളനിയെ സൂര്യകാന്തി പൂക്കളുടെ ശോഭ അണിയിപ്പിച്ചിരിക്കുകയാണ് ചന്ദ്രന്‍ കാണി. മറയൂരില്‍ നിന്നു ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ റോഡ് മാര്‍ഗം 16 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം പിന്നീട് ആറു കിലോമീറ്റര്‍ കാട്ട് പാതയിലൂടെ സഞ്ചരിച്ചാല്‍ തായണ്ണന്‍ ആദിവാസി കോളനിയിലെത്താം. കോളനിയിലെ താഴ്‌വാരത്തിലാണ് കൂടിയിലെ കാണിയും കൂടുംബവും സൂര്യകാന്തി പാടം തീര്‍ത്തിരിക്കുന്നത്. മലകളാല്‍ ചുറ്റപെട്ട കൂടിയുടെ മുന്‍ ഭാഗത്ത് രണ്ട് ഏക്കറിലായാണ് സൂര്യകാന്തി പാടം കാഴ്ചയ്ക്കു വിരുന്നൊരുക്കി നില്‍ക്കുന്നത്.
25 വര്‍ഷമായി തായണ്ണന്‍ കുടിയെ നയിക്കുന്ന ചന്ദ്രന്‍ കാണി കൃഷിയിലും കൂടിക്കാര്‍ക്ക് മാതൃകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റാഗി, നെല്ല്, ബീന്‍സ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. തുടര്‍ച്ചയായി ഒരൂ കൃഷിതന്നെ ചെയ്താല്‍ വിളവ് കുറയുമെന്ന കുടിയുടെ സ്ഥാപകന്‍ തായണ്ണന്‍ മുതുവാന്റെ ഉപേദശത്തിന്റെ അടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞത്. തമിഴ്‌നാട്ടിലെ ഉഡുമല പേട്ടയില്‍ നിന്നുമാണ് സൂര്യകാന്തി വിത്ത് വാങ്ങിയത്. ഒരേക്കറിന് രണ്ട് കിലോ ഗ്രാം വിത്താണ് വേണ്ടിവന്നത്. ഒരു കിലോ ഗ്രാം വിത്തിന് 400 രൂപയായിരുന്നു വില. നടീല്‍ കഴിഞ്ഞ് നാലു മാസത്തിനൂള്ളില്‍ വിളവെടുക്കാം. രണ്ടര മാസം പിന്നിട്ട കാണിയുടെ സൂര്യകാന്തി പൂക്കള്‍ ഒരു മാസത്തിനുള്ളില്‍ വിളവെടുപ്പിനു തയ്യാറാകും.
https://www.facebook.com/Malayalivartha