നിത്യഹരിത സസ്യമായ ലക്ഷ്മിതരു
കേരളത്തില്‍ ഈ അടുത്തനാളില്‍ പ്രചാരത്തിലായ അപൂര്‍വ സസ്യമാണ് ലക്ഷ്മിതരു. സിബറൂബ ഗഌബ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ നിത്യഹരിതസസ്യത്തിന്റെ ഇലകള്‍ തിളപ്പിച്ചെടുത്ത വെള്ളം അര്‍ബുദരോഗ ചികിത്സയ്ക്കുവരെ പ്രയോജനപ്പെടുത്തുന്നുണ്ട്.
മെക്‌സിക്കോ, കരീബിയന്‍ ദീപുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ലക്ഷ്മിതരു ഇന്ത്യയിലെത്തിയത്. കര്‍ണാടകത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയകരമായിരുന്നു. പത്തുപതിനഞ്ച് മീറ്റര്‍വരെ ശാഖകളോടെ വളരുന്ന പ്രകൃതം. കടുപ്പം കുറഞ്ഞ തടി സ്വഭാവികമായി വളര്‍ന്ന് കായ്ഫലം ലഭിക്കാന്‍ എട്ടുവര്‍ഷം കഴിയണം.
ലക്ഷ്മിതരുവിന്റെ പഴങ്ങളിലെ മാംസളഭാഗം ഭക്ഷ്യയോഗ്യമാണ്. പഴങ്ങള്‍ക്കുള്ളിലെ വിത്തുകള്‍ സംസ്‌കരിച്ചെടുക്കുന്ന എണ്ണ പാചകത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. തരിശുഭൂമികള്‍ ഫലഭൂയിഷ്ഠമാക്കാന്‍ ലക്ഷ്മിതരു നല്ലതാണ്. വിത്തുകള്‍ ചെറുകൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താം.
https://www.facebook.com/Malayalivartha