കല്ലുവാഴ കുലച്ചത് കൗതുക കാഴ്ചയാകുന്നു
കല്ലുവാഴ കുലച്ചത് കൗതുക കാഴ്ചയാകുന്നു. വാഴവര അമരപ്പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് അപൂര്‍വയിനം വെള്ള കല്ലുവാഴ കുലച്ചത്. ഏഴുവര്‍ഷം മുമ്പ് അഞ്ചുരുളി വനമേഖലയില്‍ നിന്നു ലഭിച്ച വിത്ത് വീട്ടുമുറ്റത്തെ കല്ലുകള്‍ക്കിടയില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു.
സാധാരണ വനമേഖലയില്‍ കല്ലിലും പാറയിലുമാണ് ഇത്തരം വാഴ വളരാറുള്ളത്. ചുവപ്പ്, വെള്ള നിറങ്ങളിലാണ് കല്ലുവാഴകളുള്ളത്. ഇതിന്റെ പഴം ആമാശയ രോഗങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അപൂര്‍വമായി കുലയ്ക്കുന്ന കല്ലുവാഴ കാണാന്‍ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha