വ്യാപാരികള്‍ റബ്ബര്‍വാങ്ങുന്നത് നിര്‍ത്തുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിപണിവിലയിലുണ്ടായ ഏറ്റക്കുറച്ചിലിനെയും റബ്ബര്‍ സംഭരിക്കാന്‍ വ്യാപാരികള്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബ്ബര്‍മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്നു. ടയര്‍കമ്പനികള്‍ വ്യാപാരികളില്‍നിന്ന് റബ്ബര്‍വാങ്ങുന്നത് ദിവസങ്ങളായി നിലച്ചതോടെ ചെറുകിടകര്‍ഷകരില്‍നിന്നുപോലും റബ്ബര്‍ വാങ്ങുന്നത് ജില്ലയിലെ ഭൂരിപക്ഷംവ്യാപാരികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
രണ്ടാഴ്ചയിലേറെയായി കടകളില്‍ സ്‌റ്റോക്ക് ചെയ്തിരിക്കുന്ന ഷീറ്റുകള്‍ കെട്ടിക്കിടക്കുന്നതാണ് വ്യാപാരികളെ കര്‍ഷകരില്‍നിന്ന് റബ്ബര്‍വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 19ന് ടയര്‍കമ്പനികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പാളിയതാണ് പ്രതിസന്ധിക്ക് വഴിതെളിച്ചത്. അന്താരാഷ്ട്രവിപണിയിലെ വിലയില്‍ നിന്ന് 25 രൂപ അധികംനല്‍കി വ്യാപാരികളില്‍നിന്ന് ടയര്‍കമ്പനികള്‍ റബ്ബര്‍ശേഖരിക്കണമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം നിലവിലെ അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തില്‍ 140 രൂപയ്ക്ക് വ്യാപാരികളില്‍നിന്ന് ടയര്‍കമ്പനികള്‍ റബ്ബര്‍ വാങ്ങണം. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി 124 രൂപയ്ക്കുപോലും റബ്ബര്‍വാങ്ങാന്‍ ടയര്‍കമ്പനികള്‍ തയ്യാറാകുന്നില്ല. റബ്ബര്‍ഷീറ്റ് എടുക്കുന്നത് വ്യാപാരികള്‍ നിര്‍ത്തിയതോടെ ചെറുകിടകര്‍ഷകര്‍ ഏറെ ദുരിതത്തിലായി. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍നീങ്ങുന്നത്.
https://www.facebook.com/Malayalivartha