ഔഷധ ഗുണമുള്ള പര്‍പ്പടകപ്പുല്ല്
ഔഷധമൂല്യമില്ലാത്ത ഒരു പുല്‍ക്കൊടിപോലും ഈ ഭൂമിയില്‍ ഇല്ല എന്ന് ഭാരതീയ ദാര്‍ശനികനായ ചാര്‍വാകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്്. അതിനൊരുദാഹരണമാണ് വയല്‍വരമ്പുകളില്‍ യഥേഷ്ഠം വളരുന്ന സസ്യമാണ്് പര്‍പ്പടകപ്പുല്ല്. ഈ പുല്‍ക്കൊടിയ്ക്ക് അനവധി ഔഷധഗുണമുണ്ട്
മഞ്ഞപ്പിത്തം (കാമില), വിളര്‍ച്ച, അഗ്നിമാന്ദ്യം എന്നിവയ്ക്ക് കൊടുക്കുന്ന ആയുര്‍വേദത്തിലെ പ്രസിദ്ധമായ പര്‍പ്പടകാദ്യരിഷ്ടത്തിലെ മുഖ്യചേരുവ പര്‍പ്പടകപ്പുല്ലാണ്. അമൃതാരിഷ്ടം, ഷഡഗം, കഷായം, മറ്റനേകം കഷായ യോഗങ്ങളിലും ഉപയോഗിക്കുന്നു.
തലയിലെ കരപ്പന്‍, ചൊറി, ചുണങ്ങ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന നാല്പാമരാദികേരം തയ്യാര്‍ ചെയ്യുന്നത് പര്‍പ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ചെടുത്ത സ്വരസം ഉപയോഗിച്ചാണ്. മുത്തങ്ങ, ചന്ദനം, ചുക്ക്, പര്‍പ്പടം, രാമച്ചം, ഇരിവേരി ഇവ പത്ത് ഗ്രാം വീതം എടുത്ത് കഷായം വച്ച് കൊടുത്താല്‍ എല്ലാതരത്തിലുള്ള പനിയും കുറയും. ഈ മരുന്നുകള്‍ തന്നെ വെള്ളമൊഴിച്ച മണ്‍കലത്തില്‍ ഒരു രാത്രി ഇട്ടുവെച്ചിരുന്ന് പിറ്റേദിവസം കാലത്ത് കഴിച്ചാല്‍ മസൂരി, അഞ്ചാംപനി എന്നീ അസുഖങ്ങള്‍ കുറയും.
https://www.facebook.com/Malayalivartha