അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം നേടാന്‍ താമരപ്പൂവ് കൃഷി
തൃശൂരിലെ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന കോള്‍പ്പാടങ്ങള്‍ക്കിടയില്‍ ഇടവിളയായി താമരപ്പൂവ് കൃഷിചെയ്യുകയാണ് ചില കര്‍ഷകര്‍. അധികം മുതല്‍ മുടക്കില്ലാത്ത കൃഷിയായതുകൊണ്ടുതന്നെ സീസണ്‍ അനുസരിച്ച് നല്ല വരുമാനം ഇതില്‍ നിന്ന് ലഭിക്കും. 23 വര്‍ഷമായി തൃശൂര്‍ അന്തിക്കാട് പാടശേഖരത്തിലെ കോവിലകം കോള്‍പ്പടവിലെ കര്‍ഷകനായ ഭഗവത് സിങ് താമരപ്പൂവ് കൃഷി തുടങ്ങിയിട്ട്.10 ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ഇദ്ദേഹത്തിന്റ താമരപ്പൂപ്പാടം. ദിനംപ്രതി 2000 പൂക്കള്‍വരെ ഈ പാടങ്ങളില്‍ നിന്ന് ലഭിക്കും. കൂടല്‍മാണിക്യം,ഗുരുവായൂര്‍,തൃപ്രയാര്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളാണ് താമപ്പൂവിന്റ പ്രധാന ഉപഭോക്താക്കള്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൂജാസ്‌റ്റോറുകളും പൂക്കച്ചവടക്കാരും ഇവരില്‍ നിന്ന് നേരിട്ട് പൂവാങ്ങാനെത്തുന്നു. അധികം വിരിയാത്ത നല്ല പൂമൊട്ടിനാണ് വിപണിയില്‍ വില ലഭിക്കുക. ഒരുപൂവിന് 3 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കും.3 രൂപയ്ക്ക് കൃഷിക്കാരില്‍ നിന്ന് വാങ്ങുന്ന പൂവ് കടകളിലെത്തുമ്പോള്‍ 10 മുതല്‍ 15 രൂപവരെയാകും.
കൃഷിക്ക് വലിയ ചിലവ് വരില്ലെങ്കിലും മുട്ടറ്റം ചെളിയില്‍ പാടത്തിറങ്ങി പൂവ് വിളവെടുക്കാന്‍ പരിചയസമ്പന്നരായ പണിക്കാര്‍ അത്യാവശ്യമാണ്. ഇത്തരം ജോലിക്കാര്‍ക്ക് മണിക്കൂറിന് 200 രൂപവരെ കൂലികിട്ടും. വേനല്‍ക്കാലമൊഴികെ എല്ലാ സീസണുകളിലും പൂവ് ഉത്പാദനം നല്ലരീതിയില്‍ നടക്കുന്നതുകൊണ്ടുതന്നെ ഒരു ഇടവിള കൃഷിയെന്ന നിലയില്‍ താമരപ്പൂകൃഷി കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു.
https://www.facebook.com/Malayalivartha