ഇനി ഓണ്‍ലൈനിലൂടെ പച്ചക്കറി വില്‍ക്കാം, ഹരിതവിപ്ലവമായി എന്റെ കൃഷി ഡോട്ട് കോം
ഗുണനിലവാരമുള്ള പച്ചക്കറികള്‍ കഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍, വീട്ടിലിരുന്ന് തന്നെ പച്ചക്കറി വില്‍ക്കാമെന്നതാണ് യാഥാര്‍ത്ഥ്യം. വീടുകളില്‍ കൃഷിചെയ്യുന്ന മികവുറ്റ പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി ആളുകളാണ് ഇന്നുള്ളത്. വിശ്വസിച്ച് തന്നെ പച്ചക്കറി കഴിക്കാമെന്നതാണ് വീടുകളില്‍ കൃഷിചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നതും. എന്നാല്‍, നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഇനി വീട്ടിലിരുന്നു തന്നെ വില്‍ക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇടനിലക്കാരില്ലാതെ പച്ചക്കറികള്‍ വില്‍ക്കാനും മികച്ച നിലവാരമുള്ളവ വാങ്ങാനും ഇനി ഒരൊറ്റ ക്ലിക്ക് മാത്രം മതി. നവമാധ്യമത്തിലെ ഹരിതവിപ്ലവമായി മാറുകയാണ് \'എന്റെ കൃഷി ഡോട്ട് കോം\' എന്ന വെബ്‌സൈറ്റ്.
കര്‍ഷകര്‍ ചെയ്യേണ്ടത് ഇത്രമാത്രം. www.wntekrishi.com എന്ന വെബ്‌സൈറ്റില്‍ കയറുക. പേരും ഫോണ്‍നമ്പരും നല്‍കി സൗജന്യമായി രജിസ്റ്റര്‍ ചെയ്യുക. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നങ്ങളുടെ വിശദവിവരവും പ്രതീക്ഷിക്കുന്ന വിലയും പോസ്റ്റ് ചെയ്യുക. ഇത്രമാത്രം, ഉപഭോക്താക്കള്‍ നിങ്ങളെ തേടിയെത്തും. പച്ചക്കറികളോടൊപ്പം പഴങ്ങളും വിത്തുകളുമെല്ലാം ഈ വൈബ്‌സൈറ്റിലൂടെ വില്‍ക്കാം. ജില്ലാ തലത്തില്‍ തരംതിരിച്ചുള്ള കച്ചവടം, മൊത്തവ്യാപാരികള്‍ക്കും ചില്ലറവ്യാപാരികള്‍ക്കും ഒരുപോലെ പ്രയോജനപ്രദവുമാണ്. അതോടൊപ്പം തന്നെ വാങ്ങിയ ഉത്പന്നങ്ങളുടെ ഗുണനിലവാരം പോസ്റ്റ് ചെയ്യാനുളള സൗകര്യവും \'എന്റെ കൃഷി\'യില്‍ നല്‍കിയിട്ടുണ്ട്.
തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്‌റ്റെക് ഐ. ടി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇങ്ങനെ ഒരു ആശയം വികസിപ്പിച്ചത്. തൊടുപുഴയില്‍ നടന്ന കാര്‍ഷികമേളയില്‍ വച്ച്, 2014 ഡിസംബര്‍ 27ന് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നടന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ജയ്‌സണ്‍ ജെ. ഇളയിടത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം യുവാക്കളാണ് ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് എന്നനിലയിലാണ് \'എന്റെ കൃഷി\' പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായ ജെയ്‌സണ്‍ കര്‍ഷകനോടു പറഞ്ഞു. വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നവര്‍ക്ക്, മിച്ചം വരുന്ന പച്ചക്കറികള്‍ വില്‍ക്കാനുള്ള ഒരിടം എന്ന ആശയമാണ് ഓണ്‍ലൈന്‍ കച്ചവടത്തില്‍ എത്തിച്ചേര്‍ന്നത്. ചെറുകിട കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ പോകാതെ വീട്ടിലിരുന്നു വില്‍ക്കാം എന്നതും വന്‍കിട കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി നല്ല ലാഭം നേടിയെടുക്കാം എന്നതുമാണ് ഈ നവമാധ്യമ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വെബ്‌സൈറ്റ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, വളരെ നല്ല പ്രതികരണമാണ് കര്‍ഷകരില്‍ നിന്നും ലഭിച്ചതെന്നും ജെയ്‌സണ്‍ പറഞ്ഞു. ആദ്യത്തെ പത്തു ദിവസത്തിനുള്ളില്‍ ആയിരത്തിലധികം കര്‍ഷകര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ദിവസവും 100ഓളം ആളുകള്‍ വിവിധ ഉത്പന്നങ്ങളുമായി എത്തുന്നുമുണ്ട്. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.
വെബ്‌സൈറ്റിന്റെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു രണ്ടാം ഘട്ടമാണ് പദ്ധതിയിട്ടിരിക്കുന്നത്. വലിയ കൃഷിയിടങ്ങള്‍ ഉള്ളവര്‍ക്കായി, കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പേയ്ഡ് വേര്‍ഷന്‍ ആരംഭിക്കും. ഹോട്ടലുകള്‍, കേറ്ററിംഗ് കമ്പനികള്‍, ഫാക്ടറികള്‍ എന്നിവ ലക്ഷ്യമിട്ട് വലിയതോതിലുള്ള സംഭരണവും അടുത്ത പതിപ്പോടെ ലഭ്യമാക്കും. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനുള്ള സംവിധാനവും തയാറായിവരുന്നു. ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അടുത്ത പതിപ്പോടെ മലയാളത്തിലും \'എന്റെ കൃഷി\' കാണാം. അഞ്ചു ഘട്ടമായാണ് ഇവയെല്ലാം നടപ്പാക്കുക. ഇവ പൂര്‍ത്തിയാകുന്നതോടെ\'എന്റെ കൃഷി\' കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി വിപണിയായി മാറുമെന്നും ജയ്‌സണ്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha