തക്കാളിയുടെ വിലയിടിഞ്ഞു; വിളവെടുക്കാതെ കര്‍ഷകര്‍
തക്കാളിയുടെ വിലയിടിഞ്ഞു. വിളവെടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുന്നു. പ്രധാന തക്കാളി കൃഷി സ്ഥലമായ വിരുതനഗര്‍ ജില്ലയില്‍പ്പെട്ട താതംപട്ടി, വടകൂര്‍, പെരിയ താതംപട്ടി എന്നിവിടങ്ങളിലെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് വിലയിടിവ് മൂലം കര്‍ഷകര്‍ സംഭരിക്കാതെ കിടന്ന് നശിക്കുന്നത്.
ബുധനാഴ്ച വിരുതനഗര്‍ മാര്‍ക്കറ്റില്‍ രണ്ടു രൂപയാണ് ഒരു കിലോ തക്കാളിക്ക് ലഭിച്ചത്് പണിക്കൂലി വാഹനക്കൂലി, കയറ്റിറക്കുകൂലി എന്നിവ നോക്കുമ്പോള്‍ ലഭിക്കുന്ന വിലകൊണ്ട് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളതെന്നും കൈയില്‍ നിന്നും പണം ഇറക്കേണ്ട അവസ്ഥയാണുള്ളതെന്നും കൃഷിക്കാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 15 മുതല്‍ 22 രൂപവരെ വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ വില രണ്ടു രൂപയിലെത്തിയത്.
എന്നാല്‍ കേരളത്തില്‍ മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ ആവശ്യത്തിന് മഴ ലഭിച്ചതുമൂലം ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിലേയ്ക്കും മറ്റും പച്ചക്കറി എത്തിക്കുന്നതിനുള്ള ഇടനിലക്കാര്‍ ഒത്തുകളിച്ചതുമാണ് ഇത്തരത്തില്‍ വിലയിടിയാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha