മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആയിരം ഹെക്ടറില്‍ തെങ്ങുകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന് രാജ്യത്ത് ആയിരം ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയ്യാറായി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗ്രാമീണ വികസന മന്ത്രാലയമാണ് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുക.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെങ്ങു കൃഷി നടത്താനാണ് പദ്ധതി. തെങ്ങുകൃഷി വ്യാപിപ്പിച്ച് ഗ്രാമീണ മേഖലയില്‍ ഭക്ഷ്യതൊഴില്‍ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷിക്കായി കണ്ടെത്തിയ സ്ഥലം ആദ്യ രണ്ട് വര്‍ഷത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൃഷിക്കായി ഒരുക്കും. തൈകള്‍, ഇടവിളകള്‍ക്കുള്ള ജൈവരാസവളം, വേപ്പിന്‍പിണ്ണാക്ക് എന്നിവയെല്ലാം നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നല്കും.
പരമ്പരാഗതമായി തെങ്ങുകൃഷി ചെയ്യുന്നമേഖലയില്‍ ആദ്യ രണ്ട് വര്‍ഷം ഹെക്ടറിന് 15,000 രൂപ വീതം ബോര്‍ഡ് നല്കും. ഗ്രാമപ്പഞ്ചായത്തിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും നേതൃത്വത്തിലുള്ള സംഘം തെങ്ങ് കൃഷി ചെയ്യേണ്ടുന്ന സ്ഥലം കണ്ടെത്തും. നാളികേര കര്‍ഷകരെ ചേര്‍ത്ത് സൊസൈറ്റികളാക്കിക്കൊണ്ടായിരിക്കും കൃഷി. വിളവെടുപ്പിനും അതിനുശേഷം മുല്യവര്‍ധിത ഉത്പന്നങ്ങള്‍ ആക്കി വില്‍ക്കുന്നതിനും ഉള്ള സാങ്കേതികവും സാമ്പത്തികവുമായുള്ള സഹായവും ബോര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പരീക്ഷണമെന്ന നിലയില്‍ ആദ്യമായി 1000 ഹെക്ടറിലാണ് കൃഷി വ്യാപിപ്പിക്കുക. അതിനായി മൂന്ന് കോടി രൂപ വിനിയോഗിക്കും. അതിന്റെ പ്രതികരണം മനസ്സിലാക്കിയായിരിക്കും പദ്ധതി അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്താകെ വ്യാപിപ്പിക്കുകയെന്നും പദ്ധതി രേഖയില്‍ പറയുന്നു.
https://www.facebook.com/Malayalivartha