ജൈവ ജീവിതം പദ്ധതിക്കു തുടക്കം
മെട്രോനഗരങ്ങളിലെ ജനങ്ങളുടെ മനസ്സിലേക്കെത്താന്‍ സിപിഎം പച്ചക്കറിക്കൃഷിയുടെ വഴിയും തുറക്കുന്നു. പ്രത്യേക സഹകരണ സംഘം രൂപീകരിച്ച് ഫ്ലാറ്റുകളുടെ മട്ടുപ്പാവില്‍ പച്ചക്കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം. മെട്രോ നഗരമായ കൊച്ചിയിലായിരുന്നു പദ്ധതിയുടെ തുടക്കം.
കൊച്ചി നഗരത്തിലെ ഫ്ലാറ്റുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു കൂട്ടിയായിരുന്നു തുടക്കം. നഗരവാസികള്ക്കാവശ്യമുള്ള പച്ചക്കറി ഫ്ലാറ്റുകളിലെ മട്ടുപ്പാവില്‍ തന്നെ ഉദ്പ്പാദിപ്പിക്കുക. ഇതിനായി സഹകരണ സംഘവും രൂപീകരിച്ചു. പേരുമിട്ടു,ജൈവ ജീവിതം പദ്ധതി.
വിത്തുകളും നട്ടുവളര്‍ത്താന്‍ വേണ്ട ബാഗുകളും സഹകരണ സംഘം വഴി ഫ്ലാറ്റുകളിലെത്തും. പരിപാലിക്കേണ്ട ജോലി മാത്രം ഉടമകള്‍ ചെയ്താല്‍മതി. ഇടപ്പള്ളിയില്‍ ദേശീയപാതയോട് ചേര്‍ന്ന ഫ്ലാറ്റിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. മുഖ്യാതിഥിയായത് സിപിഎം പി ബി അംഗം പിണറായി വിജയനും. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. നഗരത്തിലെ മറ്റ് ഫ്ലാറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha