കൃഷി പരിപാലനത്തിന് ഇനി ആളില്ലാ വിമാനങ്ങളും
കൃഷി പരിപാലനത്തിന് ആളില്ലാ വിമാനങ്ങളുടെ സാധ്യത കേരളത്തിലും പരീക്ഷിച്ചുനോക്കാമെന്ന് വിദഗ്ധര്‍. ഗുജറാത്തിലെ കൃഷിയിടങ്ങളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം.
വലിയ തോട്ടങ്ങള്‍ക്കുമേല്‍ ആളില്ലാ വിമാനങ്ങളെ (ഡ്രോണ്‍)പറത്തിവിട്ട് ഇവ നല്‍കുന്ന ചിത്രങ്ങള്‍ നോക്കി കീടങ്ങളുടെ സാന്നിദ്ധ്യം, ചെടികളുടെ ആരോഗ്യം, വിളവിന്റെ ഗുണദോഷങ്ങള്‍ എന്നിവയൊക്കെ മനസ്സിലാക്കുന്ന രീതിക്ക് ഇന്ന് പ്രചാരണം കിട്ടിവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ കൃഷിയിടങ്ങളിലും ഡ്രോണും വയര്‍ലെസ് സെന്‍സര്‍ ശൃംഖലയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശില്പശാലയില്‍ ചര്‍ച്ച നടന്നു.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി(സിഡാക്), നാഷണല്‍ എയ്‌റോ സ്‌പേസ് ടെക്‌നോളജി (എന്‍.എ.എല്‍.), ബെംഗളൂരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്. സി.), തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളിലെയും സ്വകാര്യ ഏജന്‍സികളിലെയും ഗവേഷകരാണ് സെമിനാറില്‍ പങ്കെടുത്തത്.
നല്ല വിളവിനുവേണ്ട കൃഷി പരിചരണത്തിനുള്ള വിവരശേഖരം സമാഹരിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ കാര്യക്ഷമമായ ഉപകരണമായി മാറിയിട്ടുണ്ടെന്നും കീടനാശിനി ആക്രമങ്ങളും വിളവുകളുടെ പരുവവുമൊക്കെ തത്സമയം മനസ്സിലാക്കാന്‍ ഇവയില്‍ ഘടിപ്പിക്കുന്ന വയര്‍െലസ് സെന്‍സറുകളിലൂടെ കഴിയുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha