അര്‍ജുന്‍\' ഏലം വികസിപ്പിച്ച യുവ കര്‍ഷകന് രാഷ്ട്രപതിയുടെ അംഗീകാരം
\'അര്‍ജുന്‍\' എന്ന പേരില്‍ ഏലം വികസിപ്പിച്ചെടുത്ത യുവകര്‍ഷകന് രാഷ്ട്രപതിയുടെ അംഗീകാരം. അയ്യപ്പന്‍കോവില്‍ മേരികുളം താണോലിക്കട മുണ്ടപ്ലൂക്കല്‍ ജോമോന്‍ എന്ന മെനുവില്‍ തോമസിനാണ് (41) ദേശീയ അംഗീകാരം ലഭിച്ചത്.
മികച്ച കര്‍ഷകനും, സംഗീതാധ്യാപകനുമായ അച്ഛന്‍ എം.ഡി. തോമസിനെ സഹായിച്ച് ചെറുപ്പത്തില്‍ത്തന്നെ കൃഷിയില്‍ ആകൃഷ്ടനായ ജോമോന്‍ പ്ലൂസ്ടുവിനുശേഷം പഠനം നിര്‍ത്തി കൃഷിയില്‍ വ്യാപൃതനാവുകയായിരുന്നു.
കൃഷിയിലെ പുതിയരീതികളോട് താല്പര്യമുണ്ടായിരുന്ന ജോമോന്‍ 2005ല്‍ പുതിയ ഏലച്ചെടി വികസിപ്പിച്ചെടുത്തു. 20 തട്ടകള്‍ നട്ട് പരിപാലിച്ചു. രണ്ടുമൂന്നു വര്‍ഷത്തെ സൂക്ഷ്മപരിചരണം പുതിയ നിഗമനങ്ങളിലേക്ക് നയിച്ചു. \'അര്‍ജുന്‍\' എന്നു പേരിട്ടു പുതിയ ഏലം പുരയിടത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വികസിപ്പിച്ചു.
മറ്റു ചെടികളേക്കാള്‍ ഉയരമുണ്ടെങ്കിലും ഏലത്തട്ടയ്ക്ക് ബലം കൂടുതലുള്ളതിനാല്‍ തട്ടമറിച്ചില്ല. തണ്ടുതുരപ്പന്റെ ആക്രമണവും താരതമ്യേന കുറവ്. പ്രതിരോധശേഷി കൂടുതലുള്ളതിനാല്‍ കീടനാശിനിയും കുറച്ചുമതി. ഏലക്കായുടെ തൊലിയ്ക്ക് കട്ടി കുറവും വലിപ്പം കൂടുതലുമുള്ളതിനാല്‍ തൂക്കം കൂടുതലുണ്ട്. \'അര്‍ജുന്‍\'ന്റെ 70 ശതമാനം കായ്ക്കും. പുതിയ ഏലച്ചെടിയെക്കുറിച്ച് കേട്ടറിഞ്ഞ പീരുമേട്‌ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ഗവേഷണ ഏജന്‍സികള്‍ക്ക് ജോമോനെ പരിചയപ്പെടുത്തിയത്.
മൈലാട്ടംപാറ ഏലം ഗവേഷണകേന്ദ്രം, ശാന്തന്‍പാറ കെ.വി.കെ., കോഴിക്കോട് സുഗന്ധവ്യഞ്ജന ഗവേഷണ കേന്ദ്രം, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ മൂന്നു വര്‍ഷത്തെ നിരീക്ഷണത്തിനും പര്യവേഷണത്തിനുംശേഷം അവരുടെ ശുപാര്‍ശപ്രകാരമാണ് ഡല്‍ഹിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ജോമോന് പങ്കെടുക്കാനായതും, രാഷ്ട്രപതിയുടെ അവാര്‍ഡ് േനടാനായതും.
കഴിഞ്ഞദിവസം രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ജോമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വികസിപ്പിച്ച ഏലത്തട്ട മറ്റാര്‍ക്കും കൊടുത്തിട്ടില്ല. അഞ്ചേക്കര്‍ പുരയിടത്തിലും മറ്റ് കൃഷികള്‍ക്കൊപ്പം വികസിപ്പിക്കുകയാണ് ആദ്യലക്ഷ്യം.
https://www.facebook.com/Malayalivartha