അലങ്കാരപുഷ്പമായി മഞ്ഞള്‍പൂക്കളും...
സുഗന്ധവ്യഞ്ജനമായ മഞ്ഞളിന്റെ മാസ്മരിക ശക്തിയെക്കുറിച്ചറിയാത്ത മലയാളികള്‍ കാണില്ല. കറിക്കൂട്ടുകള്‍ക്ക് രുചിയും നിറവും നല്‍കാന്‍ മാത്രമല്ല, ഔഷധമേന്മയിലും മുന്നിലാണ് മഞ്ഞള്‍. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലെ പ്രകൃതിദത്ത ചേരുവ എന്ന നിലയ്ക്കും മഞ്ഞളിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. നമ്മളിലധികം പേര്‍ക്കും മഞ്ഞളിനെ അറിയാവുന്നത് അടുക്കളയിലെ ഒഴിവാക്കാനാവാത്ത ചങ്ങാതി എന്ന നിലയ്ക്കാണ്. ഒപ്പം മുഖകാന്തിയുടെയും ചര്‍മ ശോഭയുടെയും തോഴനും. തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ മുതല്‍ മഹാരോഗങ്ങള്‍ക്കു വരെയുള്ള ഒട്ടേറെ ഔഷധക്കൂട്ടുകളില്‍ മഞ്ഞള്‍ ചേരുവയുമാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത വ്യത്യസ്ഥമായ ഒരു തലം മഞ്ഞളിനുണ്ട്. അലങ്കാരപുഷ്പം എന്ന ഉപയോഗം മഞ്ഞള്‍പ്പൂക്കളുടെ ഇത്തരമൊരു ഉപയോഗം പലര്‍ക്കുമറിയില്ല എന്നതാണ് പരമാര്‍ത്ഥം. ഏത് അലങ്കാരപുഷ്പ (കട്ട് ഫ്‌ളവര്‍) ത്തോടും ഒപ്പം കിടപിടിക്കാന്‍ കഴിവുള്ള പൂക്കള്‍ വിടര്‍ത്തുന്ന ഇനങ്ങള്‍ മഞ്ഞള്‍ ക്കൂട്ടത്തിലുണ്ട് എന്നറിയുക. ഇവയെ നമുക്ക് പരിചയപ്പെടാം.
കുര്‍ക്കുമ എന്ന ജനുസിലാണ് മഞ്ഞള്‍ച്ചെടി ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെയുള്ള കുര്‍ക്കുമ ആണ് നമുക്ക് സുപരിചിതമായ മഞ്ഞള്‍ച്ചെടി. വീട്ടമ്മമാരുടെ അടുക്കളയിലെ കൂട്ടുകാരി. ഇതു കൂടാതെ മറ്റു നിരവധി പുഷ്പ പ്രാധാനമായ കുര്‍ക്കുമകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം വര്‍ണാഭവും സവിശേഷരൂപ വുമുള്ള പൂക്കള്‍ വിടര്‍ത്തുന്ന വയാണ്.
കുര്‍ക്കുമ എയ്‌റുജിനോസ
മഞ്ഞള്‍ കൂട്ടത്തില്‍ സുന്ദര പുഷ്പങ്ങള്‍ വിടത്തുന്ന ഒരിനം. നീലക്കൂവ, കരിമഞ്ഞള്‍ എന്നെ ല്ലാം വിളിപ്പേരുകളുണ്ട് പിങ്ക് നിറമാണ് പൂവിന്. ചെടിക്ക് 70 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഉയരം വയ്ക്കും. അഗ്രം കൂര്‍ത്ത മഞ്ഞള്‍ച്ചെടിയുടെ സ്വതഃസിദ്ധ രൂപമുള്ള ഇലകള്‍ക്ക് അരികു കളില്‍ ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് വരകള്‍ ദൃശ്യമാകും. ഇതിന്റെ കിഴങ്ങിന് അഗ്രഭാഗം പിങ്ക് നിറ മെങ്കിലും മധ്യഭാഗത്തോടടുത്ത് നീല നിറമുള്ളതിനാലാണ് നീല ക്കൂവ എന്ന് പറയുന്നത്. ഇംഗ്ലീഷില്‍ ഇതിന് പിങ്ക് ആന്‍ഡ് ബ്ലൂ ജിഞ്ചര്‍ എന്നും വിളിപ്പേരുണ്ട്. കരിമഞ്ഞള്‍ പോലെ ഔഷധ ഗുണമുണ്ട് ഈ ചെടിക്ക്. ഇതിന്റെ പിങ്ക് നിറമുള്ള പൂവിന് അലങ്കാര മൂല്യമുണ്ട്.
കുര്‍ക്കുമ അലിസ്മാറ്റിപോളിയ
ടുളിപ് പുഷ്പങ്ങളോടു സമാന മായ രൂപമുള്ള പിങ്ക് പൂക്കള്‍ വിടര്‍ത്തുന്ന മഞ്ഞള്‍ച്ചെടിയാണിത്. ഉത്തര തായ്‌ലന്‍ഡിലെ ലാവോസ് സ്വദേശിയാണ് ഈ ചെടി. മൂന്നടിയോളം ഉയരത്തില്‍ വളരും. പിങ്കിനു പുറമെ ചുവപ്പ്, റോസ് ചിലപ്പോള്‍ ബ്രൗണ്‍ എന്നീ നിറങ്ങളിലും പൂക്കള്‍ വിടര്‍ത്തുന്ന ചെടികളുണ്ട്.
കുര്‍ക്കുമ ഔറാന്‍ഷിയാക്ക
വളരെയധികം പുഷ്പവിപണി മൂല്യമുള്ള മഞ്ഞള്‍ ചെടിയാണിത്. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇതിന്റെ പൂക്കാലം. വിവിധ നിറങ്ങളില്‍ വളരുന്ന പൂങ്കുലകള്‍ ഈ ചെടിയെ അത്യാകര്‍ഷകമാക്കുന്നു. റെയിന്‍ബോ ജിഞ്ചര്‍ എന്നും ഇതിന് വിളിപ്പേരുണ്ട്. പച്ച, വെള്ള, ബ്രൗണ്‍, കടും ചുവപ്പ്, ചുവപ്പ്, റോസ് ഇങ്ങനെ വിവിധ നിറങ്ങളാകാം ഇതിന്റെ പൂക്കള്‍ക്ക്. പച്ച നിറമുള്ള ഇലകള്‍ വീതിയേറിയതും തിളക്കമുള്ള തുമാണ്.
കുര്‍ക്കുമ റോസിയാന
കോണ്‍ ആകൃതിയുള്ള പൂവിന് പ്രകാശമാനമായ ഓറഞ്ചോ മഞ്ഞ യോ നിറമാകാം. ബര്‍മ, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മലേഷ്യ എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശം. പ്രൈഡ് ഓഫ് ബര്‍മ എന്നും ഓമനപ്പേരുണ്ട്. മൂന്നടി യോളം ഉയരത്തില്‍ ചെടി വളരും. വളരെയധികം അലങ്കാരമൂല്യമുണ്ട് ഇതിന്റെ പൂവിന്.
കുര്‍ക്കുമ ആസ്ട്രലേഷിക്ക
പേര് സൂചിപ്പിക്കുന്നതുപോലെ ആസ്‌ട്രേലിയന്‍ സ്വദേശി. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ പരമാവധി വളരും. ഭാഗികമായി തണലില്‍ വളരാനിഷ്ടം. പുഷ്പദളസമാനമായ പൂങ്കുലയിലെ ഭാഗത്തിന് (ബ്രാറ്റക്) ഇളം വയലറ്റ് നിറം, യഥാര്‍ഥ പൂവിന് മഞ്ഞ നിറവു മാണ്. തണുപ്പ് കൂടിയാല്‍ ഇലപൊഴിക്കും. നിത്യഹരിത സ്വഭാവമാണ്. ചോര്‍പ്പിന്റെ ആകൃതിയില്‍ ഉണ്ടാകുന്ന പൂങ്കുലയാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം. ഭാഗികമായ തണലില്‍ വളരാനാണ് ഇഷ്ടം.
കുര്‍ക്കുമ കോര്‍ഡേറ്റ
തായ്‌ലന്‍ഡ് സ്വദേശിയായ മഞ്ഞള്‍ ച്ചെടി എട്ടു മുതല്‍ 12 ഇഞ്ച് വരെ നീണ്ട് അതിമനോഹരമായ പൂങ്കുല. മെഴുക് പുരട്ടിയ പിങ്ക് നിറമാണി തിന്. മികച്ച വെട്ടുപൂവ്. ചെടി 3-4 അടി ഉയരത്തില്‍ വളരും. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ പൂക്കാലം. ജൂവല്‍ ഓഫ് തായ് ലന്റ് എന്ന് ഓമനപ്പേരുണ്ട്് അപൂര്‍വമായി വെള്ളയും ചുവപ്പും നിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന വകഭേദങ്ങളും ഇതിലുണ്ട്.
https://www.facebook.com/Malayalivartha