കീടങ്ങളില്‍ നിന്നും പാവയ്ക്കയെ സംരക്ഷിക്കാം
പാവല്‍ക്കൃഷിയുടെ കീടനിയന്ത്രണത്തിനായി വെള്ളത്തിന്റെ പ്ലാസ്റ്റിക ്കുപ്പി പരീക്ഷിച്ച് വിജയിച്ച കര്‍ഷകന്‍ മാതൃകയാവുന്നു. പാവലില്‍ പൂവ് വിരിഞ്ഞ് 12 മണിക്കൂറിനുശേഷം പ്ലാസ്റ്റിക് കുപ്പിയിലാക്കണം.
നാല് ഇഞ്ചോളം നീളത്തില്‍നൂല്‍ക്കമ്പി ഉപയോഗിച്ച് കൃഷിപ്പന്തലിലെ വലയിലോ കമ്പിയിലോ കുപ്പി സ്ഥാപിക്കും.പാവക്കയുടെ വലുപ്പ വര്‍ധനയ്ക്കനുസരിച്ച് കുപ്പിയുടെഅടിഭാഗം ഭാഗികമായി മുറിക്കും.
പാവക്കയ്ക്ക് പൂര്‍ണമായുംകീടബാധയില്ലെന്നും ഒരു പൂവ്‌പോലും നശിച്ചില്ലെന്നും നൂതനപരീക്ഷണം നടത്തിയ കോഴിപ്പറമ്പിലെ കര്‍ഷകന്‍ ആനിക്കാട്ട് ടോമി പറഞ്ഞു. കൂരാച്ചുണ്ട് അങ്ങാടിയിലെ കൃഷിഭവനില്‍ പച്ചക്കറി മാര്‍ക്കറ്റിലാണ് വിഷാംശങ്ങളില്ലാത്ത മികച്ച പാവയ്ക്ക വില്‍ക്കുന്നത്. ജൈവകൃഷി രീതിയിലൂടെയുള്ള പയര്‍, വെണ്ട, പടവലം കൃഷിയും ഈ കര്‍ഷകന്‍ നടത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha