പൂന്തോട്ടത്തിനഴകായ് യൂഫോര്‍ബിയ
വിവിധ വര്‍ണ്ണങ്ങളില്‍ മാസങ്ങളോളം വാടാതെ നില്‍ക്കുന്ന ചെടിയാണ് യൂഫോര്‍ബിയ.കള്ളിച്ചെടി വര്‍ഗത്തില്‍പെട്ട ഇവയ്ക്ക് വളരുവാന്‍ കുറച്ച് ജലം മതി.അതിനാല്‍ നഗരപ്രദേശങ്ങളിലും ഫ്‌ലാറ്റുകളിലും വളര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യവുമാണ് യൂഫോര്‍ബിയ.നീളമുള്ള തണ്ടില്‍ ചെറിയ ചെറിയ പൂവുകള്‍ ചേര്‍ന്ന് ഒരുവലിയ കുലയായാണ് യൂഫോര്‍ബിയയുടെ പൂക്കള്‍ കാണപ്പെടുന്നത്.
തണ്ടും വിത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും തണ്ടാണ് നടുവാന്‍ അനുയോജ്യം.ചെടിയില്‍ നിന്നും അധികം മൂക്കാത്ത തണ്ടിന്റ അഗ്രഭാഗമാണ് നടീല്‍ വസ്തുവായി തെരഞ്ഞെടുക്കേണ്ടത്.നാല് ഇഞ്ചോളം നീളമുള്ള തണ്ടിന്റെ തളിരിലകള്‍ ഒഴികെയുള്ള ഇലകള്‍ നീക്കം ചെയ്തു വേണം തണ്ട് നടുവാന്‍.ചട്ടിയില്‍ ആറ്റുമണലും ചുവന്ന മണ്ണും കലര്‍ത്തിയ മിശ്രിതത്തില്‍ വേണം ചെടി നടാന്‍. ഇപ്രകാരം തയ്യാറാക്കിയ റെഡിമെയ്ഡ് മിശ്രിതം വിപണിയില്‍ ലഭ്യമാണ്.ഇവ ഒരുക്കിയ ശേഷം ചെടി നടാവുന്നതാണ്.നട്ടശേഷം കീടനാശിനി നല്‍കണം.നാലുദിവസത്തോളം ചെടി നനയ്‌ക്കേണ്ടതില്ല.ഒപ്പം തണലിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്യണം.ചെടി വളര്‍ന്നു കഴിഞ്ഞാല്‍ അഞ്ചോ ആറോ മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് മാറ്റി വെയ്ക്കണം.പ്രകാശം നന്നായി ലഭിച്ചാല്‍ മാത്രമേ പൂവുകള്‍ ഉണ്ടാവുകയുള്ളൂ.പ്രകാശം കുറഞ്ഞാല്‍ ഇലകള്‍ അധികമായി വളരുന്നതിന് വഴിയൊരുക്കും.മഴസമയങ്ങളില്‍ ചെടിച്ചട്ടികളിലേക്ക് നേരിട്ട് മഴവെള്ളം വീഴാതെ ശ്രദ്ധിക്കണം.കാര്‍പോര്‍ച്ചിലേക്കോ,സണ്‍ഷേഡുകളുടെ താഴെ വെച്ചോ ചെടികളെ സംരക്ഷിക്കേണ്ടതാണ്.
വളപ്രയോഗം
അര കിലോവീതം കടലപ്പിണ്ണാക്കും,വേപ്പിന്‍ പിണ്ണാക്കും മിശ്രിതം നേര്‍പ്പിച്ച് നല്‍കാം.ഇവ അഞ്ച് ലിററര്‍ വെള്ളത്തില്‍ പുളിപ്പിച്ചെടുത്തശേഷം ഇവയുടെ തെളി നേര്‍പ്പിച്ചാണ് നല്‍കേണ്ടത്.ചെടിയെ ബാധിക്കുന്ന പ്രധാന രോഗം മഞ്ഞളിപ്പാണ്.ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച് കൊഴിയുകയും പിന്നീട് കമ്പുകളും വേരുകളും ചീഞ്ഞ് ചെടിമുഴുവന്‍ നശിക്കുകയും ചെയ്യും.ബാവസ്റ്റിന്‍ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് കുമിള്‍ രോഗത്തിന് പ്രതിവിധിയായി നല്‍കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha