വാഴപ്പഴങ്ങളിലെ രാജകുമാരനായ ആന്ധ്രാപൂവന്‍
പൂവനില്‍ത്തന്നെ വലിപ്പം കൂടിയ പഴം ലഭിക്കുന്ന ഇനമാണ് ആന്ധ്രാപൂവന്‍. കുലവെട്ടിയ വാഴയില്‍നിന്ന് ശ്രദ്ധയോടെ വേര്‍പെടുത്തിയ കരുത്തുറ്റ കന്നുകളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. രണ്ടടിവീതം നീളവും ആഴവുമുള്ള കുഴികള്‍ തയ്യാറാക്കണം. 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും കുമ്മായവും കുഴിയില്‍ വിതറി മണ്ണ് ഇളക്കിയശേഷം അതില്‍ കന്ന് നടുന്നു. പോളയുടെ തുടക്കമായ \'കല്ല\' വരെ മണ്ണ് മൂടുകയാണ് വേണ്ടത്. നട്ടശേഷം നന്നായി നനയ്ക്കുകയും വേണം. വെണ്ണീറും ചാണകപ്പൊടിയും അടിവളമായി ചേര്‍ക്കണം.
ഒന്നരമാസം കഴിയുമ്പോള്‍ രണ്ടില പ്രായത്തില്‍ കുഴിയില്‍ കരിയില നിറച്ച് വെണ്ണീറും ചാണകപ്പൊടിയും വളമായി ചേര്‍ക്കണം. തുടര്‍ന്ന് 45 മാസത്തില്‍ 56 ഇലകളുള്ള പ്രായത്തില്‍ പച്ചിലവളം, വെണ്ണീറ്, ചാണകം എന്നിവ നല്‍കുന്നു. 67 മാസത്തില്‍ വീണ്ടും ചാണകപ്പൊടിയും വെണ്ണീറും നല്‍കുന്നു. ഓരോ വളപ്രയോഗത്തോടൊപ്പവും മണ്ണ് കയറ്റിക്കൊടുക്കണം.
മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ നടുന്ന പൂവന്‍വാഴ ഫിബ്രവരി മാര്‍ച്ച് മാസങ്ങളില്‍ വിളവെടുപ്പിന് തയ്യാറാകും. 12 മുതല്‍ 15 വരെ കി.ഗ്രാം തൂക്കമുള്ള കുലകളാണ് ലഭിക്കുന്നത്. 12 മുതല്‍ 15 വരെ കായകളാണ് ഓരോ പടലയിലും ഉണ്ടാകുന്നത്. 8 മുതല്‍ 12 വരെ പടലകളിലായി 100 മുതല്‍ 150 വരെ കായകള്‍ ലഭിക്കുന്നു. പഴങ്ങളുടെ ശരാശരി ഭാരം 100 ഗ്രാമാണ്. കിലോഗ്രാമിന് 40 രൂപ വില ലഭിക്കുന്നതിനാല്‍ ഒരു വാഴയില്‍ നിന്നുതന്നെ 600 രൂപയോളം ലഭിക്കുന്നു. കുല വെട്ടിയ വാഴയുടെ ഒരു കന്നുമാത്രം നിലനിര്‍ത്തി ആവശ്യമായ വളപ്രയോഗം നടത്തിയാല്‍ ആറുമാസംകൊണ്ട് പുതിയ കുല തയ്യാറാവും.
കൂടുതല്‍ വളപ്രയോഗവും പരിചരണവും നല്‍കിയാല്‍ വാണിജ്യരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ലാഭം നല്‍കുന്നതാണ് ഈ വാഴയിനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha