ചെങ്ങാലിക്കോടന് നേന്ത്രക്കായയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു
കേരളത്തിലെ നേന്ത്രക്കായകളിലെ സവിശേഷ ഇനമായ ചെങ്ങാലിക്കോടന് ഭൗമസൂചിക പദവി. ചെന്നൈയിലെ ഭൗമസൂചിക ഇന്‍ഡിക്കേഷന്‍ രജിസ്ട്രിയാണ് പദവി നല്കിയത്.തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത കരിയന്നൂര്‍ ഗ്രാമത്തില്‍ ചെങ്ങഴിവാലി എന്ന താഴ്വാരത്തുനിന്നാണ് ചെങ്ങാലിക്കോടന്റെ ആരംഭമെന്ന് കൃഷിവിദഗ്ധര്‍ പറയുന്നു. ചെങ്ങഴിക്കോടന്‍ എന്ന പേരാണ് ചെങ്ങാലിക്കോടനായത്. കാഴ്ചഭംഗിയും നല്ലമധുരവുമാണ് ഈ പഴത്തെ വേറിട്ടു നിര്‍ത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചവെയ്ക്കുന്ന മുഖ്യയിനമാണിത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപവേളയിലും രാജാവിന് തിരുമുല്‍ക്കാഴ്ച വെയ്ക്കുന്നതിനും കൊണ്ടുപോയിരുന്നത് ചെങ്ങഴിക്കോടനായിരുന്നു.
വടക്കാഞ്ചേരി, മുണ്ടൂര്‍, കൈപ്പറമ്പ്, ദേശമംഗലം, നെല്ലുവായ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത് വ്യാപകമായി കൃഷിചെയ്യുന്നത്. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയുടെ മിക്ക ഭാഗങ്ങളിലും മലപ്പുറത്തും ഇത് കൃഷിചെയ്യുന്നുണ്ട്. കേരള കാര്‍ഷികസര്‍വ്വകലാശാല ബൗദ്ധികസ്വത്തവകാശകേന്ദ്രം നടത്തിയ ശ്രമഫലമായാണ് ഭൗമസൂചിക പദവി ലഭിച്ചത്.
നേരത്തേ പൊക്കാളി അരി, വാഴക്കുളം പൈനാപ്പിള്‍, വയനാട് ജീരകശാല അരി, വയനാട് ഗന്ധകശാല അരി, കൈയ്പാട് അരി എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിരുന്നു.
ഭൗമസൂചിക പദവി ലഭിക്കുന്നതിലൂടെ ഉത്പന്നത്തിന്റെ ഗുണമേന്മ തിരിച്ചറിയാന്‍ കഴിയും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 526 അപേക്ഷകളാണ് 201415 സാമ്പത്തികവര്‍ഷത്തില്‍ ഭൗമസൂചിക പദവിക്കായി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 11 കാര്‍ഷിക ഉത്പന്നങ്ങള്‍, അഞ്ച് കൈത്തറി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഭൗമസൂചിക പദവി കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha