പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഇനി സ്‌ട്രോബറിയും കൃഷി ചെയ്യാം
വ്യത്യസ്തമായ രീതിയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നടത്തുന്ന സ്‌ട്രോബറി കൃഷി ശ്രദ്ധേയമാകുന്നു. പെരിയകനാല്‍ ഏസേ്റ്ററ്റ് ഓഫീസിന്റെ കാര്‍ ഷെഡിലാണ് ഈ അലങ്കാര രീതിയിലുള്ള സ്‌ട്രോബറി കൃഷി നടത്തിവരുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒന്ന് ഒന്നിനോട് നൂല്‍ കമ്പികള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് ഇവയില്‍ മണ്ണ് നിറച്ച് ജൈവ രീതിയില്‍ ശരിയായ വളപ്രയോഗവും നടത്തിയാണ് നിലവില്‍ ഇവിടെ കൃഷി ചെയ്ത് വരുന്നത്.
തികച്ചും വ്യത്യസ്തമായ രീതിയില്‍ നടത്തി വരുന്ന ഈ കൃഷി പെരിയകനാലില്‍ എത്തുന്നവരെ ഏറെ കര്‍ഷിക്കുന്നുമുണ്ട്. കീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കി വിഷ മുക്തമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിലവില്‍ പെരിയകനാല്‍ എസേ്റ്ററ്റ് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ സ്‌ട്രോബറി കൃഷി ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha