വേനല്‍മഴ കുറവായതിനാല്‍ നീലഗിരി ചുട്ടുപൊള്ളുന്നു
കനത്തചൂടില്‍ നീലഗിരി ഉരുകുന്നു. വേനല്‍മഴ കാര്യമായി ലഭിക്കാത്തതാണ് നീലഗിരിയില്‍ ചൂട് കൂടാന്‍ പ്രധാന കാരണം.പലഭാഗങ്ങളിലും കടുത്ത വരള്‍ച്ചയും ബാധിച്ചിട്ടുണ്ട്. ഊട്ടി,കൂനൂര്‍ എന്നിവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്.
എന്നാല്‍ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലാണ് വേനല്‍മഴ ലഭിക്കാത്തത്. വേനല്‍മഴ പ്രതീക്ഷിച്ച് വിളവിറക്കിയ പാവല്‍, പയര്‍തുടങ്ങിയ പച്ചക്കറികൃഷികളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്. കനത്ത മഞ്ഞുവീഴ്ചയെതുടര്‍ന്ന് പലസ്ഥലങ്ങളിലും തേയിലച്ചെടികള്‍ കരിഞ്ഞുതുടങ്ങി.തേയില വിലത്തകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്.
വനത്തിനകത്ത് ക്രമീകരിച്ചിരിക്കുന്ന ടാങ്കുകളില്‍ വെള്ളം വാഹനങ്ങളില്‍ കൊണ്ടുവന്ന് നിറയ്ക്കുന്നുണ്ടെങ്കിലും വന്യമ്യഗങ്ങള്‍ ഭക്ഷണവും വെള്ളവുംതേടി നാട്ടിലേക്ക് ഇറങ്ങുന്നതും പതിവായിട്ടുണ്ട്. വന്യമ്യഗങ്ങള്‍ കൃഷിയിടങ്ങളില്‍ വലിയ നാശമാണുണ്ടാക്കുന്നത്. കരിഞ്ഞുണങ്ങിയ വനമേഖലയില്‍ കാട്ടുതീപിടിക്കുന്നത് പതിവായിട്ടുണ്ട്. മസിനഗുഡിയില്‍ കരിഞ്ഞുണങ്ങിയ മുളകള്‍ക്ക് തീപിടിച്ച് ഏക്കറു കണക്കിന് വനമാണ് കത്തിനശിച്ചത്.
https://www.facebook.com/Malayalivartha