വരിക്ക പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി
സുലഭമായി ലഭിക്കുന്നു എന്നതുകൊണ്ടു മാത്രം പ്ലാവിനെയും ചക്കയെയും നാം ഇന്ന് അവഗണിക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ചക്കകൊണ്ട് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും. ഇളം ചക്കകള്‍ സാധാരണ പച്ചക്കറിപോലെ കറിവയ്ക്കുന്നതിന് ഉപയോഗിക്കാം. കുറച്ചുകൂടി മൂപ്പെത്തിയാല്‍ ഉപ്പേരിയായി ഉപയോഗിക്കാം. മറ്റേതൊരു ഉപ്പേരിയെക്കാളും രുചിയില്‍ മികച്ചുനില്‍ക്കുന്നതാണിത്. മൂപ്പെത്തിയാല്‍ വെളുത്തുള്ളിയും മറ്റും ചേര്‍ത്ത് ചക്കപ്പുഴുക്കുണ്ടാക്കാം. പഴുത്താല്‍ തേനൂറും രുചിയുള്ള പഴമായി.
ചക്കക്കുരു പൊടിച്ച് ഒന്നാന്തരം ചക്കക്കുരുപ്പുട്ട് ഉണ്ടാക്കാം. ചക്കച്ചവിണി ചെറുതായി അരിഞ്ഞെടുത്ത് ഉണ്ടാക്കുന്ന അച്ചാറിന്റെ രുചി വേറെത്തന്നെ. ചക്കവരട്ടി, ജാം തുടങ്ങി നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നമുക്ക് ചക്കകൊണ്ട് ഉണ്ടാക്കാം. സാധാരണ ഗ്രാഫറ്റ് തൈകളും കുരു നട്ട് ഉണ്ടാക്കുന്ന തൈകളുമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. കുരു ഉപയോഗിച്ചുതന്നെ നടുന്നതിനുള്ള വേറിട്ടൊരു രീതിയാണ് ഇവിടെ വിവരിക്കുന്നത്.
മൂത്തുപഴുത്ത നല്ല വരിക്കച്ചക്കയുടെ ഒരു പഴം അങ്ങനെത്തന്നെ മണ്ണില്‍ കുഴിച്ചിടുക. ഒരുകൂട്ടം തൈകള്‍ ഒന്നിച്ചു മുളച്ചുവരുമല്ലോ. ഏതാണ്ട് ഒരടി ഉയരംവയ്ക്കുമ്പോള്‍ തൈകളുടെ കടഭാഗത്ത് നല്ല ബലമുള്ള ചണംകൊണ്ടുള്ള ചരട് ഉപയോഗിച്ച് നന്നായി വരിഞ്ഞുകെട്ടുക. വളര്‍ന്നുവരുന്നതനുസരിച്ച് വീണ്ടും വരിഞ്ഞുകെട്ടുക. ക്രമേണ തൈകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് വളര്‍ന്നുവരാന്‍ തുടങ്ങും. വീണ്ടും അതേപോലെ ആവര്‍ത്തിക്കുമ്പോള്‍ തൈകളെല്ലാം തന്നെ ഒട്ടിച്ചേര്‍ന്ന് ഒറ്റമരമായി വളര്‍ന്നുവരുന്നതായി കാണാം. ഇത്തരം പ്ലാവുകളില്‍ വിശിഷ്ടതരങ്ങളായ ചക്കയാണ് ഉണ്ടാവുക. രുചിയും ഗുണവുമുള്ള പുതിയ ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കാനും ഇതുവഴി നമുക്കു സാധിക്കും.
https://www.facebook.com/Malayalivartha