മട്ടുപ്പാവില്‍ അസോള കൃഷി ചെയ്യാം
സില്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ബഡ്ഡിലാണ് സാധാരണയായി അസോള കൃഷിചെയ്യുന്നത്. ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. 11.5 മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ നീളത്തിലും 15 സെ.മീ. ആഴത്തിലും വരത്തക്കവിധം ഇഷ്ടിക കഷണങ്ങളോ/തടി ഫ്രെയിമോ ഉപയോഗിച്ച് ആഴംകുറഞ്ഞ ടാങ്ക് നിര്‍മിക്കുക. അടിഭാഗത്ത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റോ, ചാക്കോ വിരിച്ചശേഷം അതിനുമുകളില്‍ സില്‍പോളിന്‍ ഷീറ്റ് വിരിക്കുക. ഷീറ്റിന്റെ അരികുകള്‍ ഇഷ്ടിക/തടി വരമ്പിനു മുകളില്‍ വരത്തക്കവിധം ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് ഏഴു കിലോ മേല്‍മണ്ണ് എന്ന നിരക്കില്‍ ഒരേ കനത്തില്‍ ഈ ബെഡ്ഡിന്റെ അടിഭാഗത്തായി വിരിക്കുക. ശേഷം 2.5 കിലോ പച്ചച്ചാണകം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ 810 ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണിനു മുകളില്‍ ഒരുപോലെ ഒഴിക്കുക. രാജ്‌ഫോസ് 15 ഗ്രാം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ ചാണക സ്ലറിയോടൊപ്പം നല്‍കുക. വെള്ളം ഒഴിച്ച് ജലനിരപ്പ് എട്ടു സെ.മീറ്റര്‍ ആക്കി ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് 250500 ഗ്രാം അസോള വിത്ത് ഇട്ടുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ അസോള വിഘടിച്ച് ബഡ്ഡ് നിറയുന്നതാണ്. തുടര്‍ന്ന് ഓരോ ദിവസവും 250500 ഗ്രാം എന്ന തോതില്‍ വിളവെടുക്കാം. ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പകരം വെള്ളം നിറച്ച് ചാണക സ്ലറിയും (0.5 കിലോ) രാജ്‌ഫോസും (10 ഗ്രാം) കൊടുക്കേണ്ടതാണ്. മാസത്തിലൊരിക്കല്‍ അഞ്ചില്‍ ഒരുഭാഗം മണ്ണു മാറ്റി പുതിയ മണ്ണ് ബെഡ്ഡില്‍ ചേര്‍ക്കേണ്ടതാണ്. ആറുമാസത്തില്‍ ഒരിക്കല്‍ മൊത്തം ബെഡ്ഡും മാറ്റി പുതിയ ബെഡ്ഡ് ഇടണം.
https://www.facebook.com/Malayalivartha