ഒരു വാഴയില്‍ നിന്ന് 3 കുലകള്‍
ഒരു വാഴയില്‍ നിന്നും മൂന്നു കുലകള്‍ വിരിഞ്ഞതാണ് കര്‍ഷകന് ആശ്വാസവും നാട്ടുകാര്‍ക്ക് കൗതുകവും ആയത്. ജൈവ കര്‍ഷകന്റെ അധ്വാനത്തിന് മൂന്നിരട്ടി മധുരമാണ് ലഭിച്ചത്. . മൂവാറ്റുപുഴ ആവോലി മോനിപ്പിള്ളില്‍ ഫ്രാന്‍സിസ് എം.പോളിന്റെ കൃഷിയിടത്തിലാണ് അപൂര്‍വമായ സംഭവം. ടിഷ്യൂകള്‍ച്ചര്‍ ഗ്രാന്റ് 9 ഇനത്തില്‍പ്പെട്ട വാഴയാണിത്. റോബസ്റ്റ് പോലെ തോന്നിക്കുന്ന ഒരിനം വാഴയാണിത്. മുന്‍ വര്‍ഷം 2 കുലകള്‍ ലഭിച്ച വാഴയുടെ കന്നില്‍ നിന്നുമാണ് ഇപ്രാവശ്യം മൂന്നെണ്ണം വിരിഞ്ഞത്. ജൈവമാര്‍ഗത്തിലായിരുന്നു ഫ്രാന്‍സിസിന്റെ കൃഷി രീതി. തന്റെ അധ്വാനത്തിന് മികച്ച ഫലം ലഭിച്ചതില്‍ ഈ കര്‍ഷകന്‍ വളരെയേറെ സന്തോഷിക്കുന്നു.
മൂന്നു കുലകളും പാകമാകുമ്പോള്‍ ഏകദേശം 130 കിലോ തൂക്കം വരും. അറുന്നൂറോളം വാഴകളാണ് ഫ്രാന്‍സിസ് കൃഷി ചെയ്തിരിക്കുന്നത്. ജൈവമാര്‍ഗം അവലംബിച്ചുള്ള കൃഷിരീതിയില്‍ കുലകള്‍ക്ക് ഏകദേശം 6065 കിലോതൂക്കം ലഭിക്കുന്നുണ്ട്. ആവോലി കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്. അപൂര്‍വമായ കുല കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha