ജൈവകര്‍ഷകരുടെ സ്വപ്‌നം സഫലമായി; മരുഭൂമിയിലും നെല്ല് വിളഞ്ഞു
കേരളത്തില്‍ നിന്നുള്ള ജൈവകര്‍ഷകരുടെ സ്വപ്നം മരുഭൂമിയില്‍ കതിരിടുകയാണ്. ഷഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ നട്ട ഞാറുകള്‍ കതിരണിഞ്ഞു. കേരള കൃഷിമന്ത്രി കെ.പി. മോഹനനെ പങ്കെടുപ്പിച്ച് മെയ് ഒന്നിന് വിളവെടുപ്പ് നടത്താനാണ് കര്‍ഷകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വെള്ളവും വളവും ആവശ്യത്തിന് കിട്ടുകയാണെങ്കില്‍ മരുഭൂമിയില്‍ നെല്ല് ഉള്‍പ്പെടെയുള്ള കൃഷികള്‍ നന്നായി വിളയുമെന്ന് തെളിയിക്കാനുള്ള കര്‍ഷകരുടെ ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്.
ആറ് മാസം മുമ്പാണ് നെല്‍ക്കൃഷി തുടങ്ങിയത്. 30 ഇനം പച്ചക്കറികളും സംഘം മരുഭൂമിയില്‍ വിളയിച്ചു കഴിഞ്ഞു. നമ്മുടെ അടുക്കളത്തോട്ടം എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് പാര്‍ക്കില്‍ കൃഷി പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. തീരുമാനം അറിഞ്ഞ് പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ ദോസരി കൃഷിക്കായി പ്രത്യേക സ്ഥലവും സൗകര്യവും അനുവദിക്കുകയായിരുന്നു. വെള്ളവും വളവും വിത്തും അദ്ദേഹം സൗജന്യമായി നല്‍കുകയും ചെയ്തു.ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ ഖത്തറില്‍ ആയിരത്തോളം പേര്‍ ഉണ്ടെന്നും അവര്‍ വീടുകളില്‍ പച്ചക്കറി വിളയിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ ആദ്യമായാണ് നെല്ല് വിളയിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. മണ്ണ് തയ്യാറാക്കിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നെന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ അത് ആസ്വദിച്ച് ചെയ്യുകയായിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. 2014 ഒക്ടോബറിലാണ് വിത്തിട്ടത്. ആദ്യം വിതച്ച വിത്തില്‍ നിന്ന് ഞാറ്് ആവശ്യത്തിന് കിട്ടിയില്ല. വീണ്ടും എത്തിച്ച വിത്ത് പുറത്ത് വിതച്ച് പിന്നീട് വയലില്‍പറിച്ച് നടുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ നെല്‍കൃഷി കൂടുതല്‍ വിപുലീകരിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha