അരുണയുമായി കാര്‍ഷിക സര്‍വകലാശാല
കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പുതിയ പച്ചക്കറി ഇനമാണ് അരുണ എന്ന പേരുള്ള വെണ്ട. അത്യുല്‍പാദന ശേഷിയുള്ള ഇവ 2000 ലാണ് വികസിപ്പിച്ചെടുത്തതെങ്കിലും ഇപ്പോഴാണ് വ്യാപകമായി കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത്. മൂന്നു മുതല്‍ നാലു മാസം വരെയാണ് ഇതിന്റെ വളര്‍ച്ചാക്കാലം. ഒരു ഹെക്ടറില്‍ 15.85 ടണ്‍ വിളവെടുക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പൂവിനു ചുവപ്പുനിറമാണ്. ഇതേ നിറമാണ് 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന കായ്കള്‍ക്കും ഉള്ളത്. ആന്തോസയാലിന്‍ എന്ന ഘടകമാണ് വെണ്ടയ്ക്ക് ചുവപ്പു നിറം നല്‍കുന്നത്. ഏകദേശം രണ്ടരയടി ഉയരത്തില്‍ മാത്രമാണ് ഇവ വളരുന്നത്. കാര്‍ഷിക സര്‍വകലാശാലയിലും ഉപകേന്ദ്രങ്ങളിലും ഇവയുടെ വിത്ത് ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha