മരത്തില്‍ കയറാതെ കുരുമുളക് പറിച്ചെടുക്കാം
മരത്തില്‍ കയറി കുരുമുളക് പറിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിലത്തു നിന്നു മുളക് താഴെ വീഴാതെ പറിക്കാന്‍ ഒന്നാംതരം തോട്ടി ഉണ്ടാക്കി ചൊല്ല്മുളക്കുഴ പിരളശേരി വള്ളിയില്‍ സായിനിവാസില്‍ എം.വി. രാജു മാതൃകയായി.
സാധാരണ തോട്ടി കൊണ്ടു പറിച്ചാല്‍ മുളക് താഴെവീണു ഞെട്ടില്‍ നിന്ന് അടര്‍ന്നു ചിതറിപ്പോകും.എന്നാല്‍ 25 അടി വരെ ഉയരത്തില്‍ വളരുന്ന കുരുമുളക് വള്ളിയില്‍ നിന്ന് കൊളുത്ത് തോട്ടി ഉപയോഗിച്ച് കേടുപറ്റാതെ മുളകു പറിച്ചെടുക്കാം. 1.5 മില്ലീമീറ്റര്‍കനമുള്ള ഇരുമ്പുതകിടിലാണു തോട്ടി നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പ് ഉളി കൊണ്ടു തകിട് വെട്ടിയാണുതോട്ടി ഉണ്ടാക്കിയത്. ഇംഗ്ലിഷ് അക്ഷരമാലയിലെവി യുടെ രൂപത്തിലുള്ള കൊളുത്ത് അലൂമിനിയം പൈപ്പിന്റെയോ ഈറത്തണ്ടിന്റെയോ അറ്റത്ത് ചെറിയ നട്ടും ബോള്‍ട്ടും ഉപയോഗിച്ച് ഉറപ്പിക്കാം.
ഈ തോട്ടി ഉപയോഗിച്ചു പറിച്ചാല്‍ മുളക് ഞെട്ട്അടക്കം തോട്ടിയില്‍ കുരുങ്ങിയിരിക്കും. പറിച്ച ശേഷംകൈകൊണ്ട് തോട്ടിയില്‍ നിന്ന് കൈ കൊണ്ടുമുളകെടുക്കാം. അതല്ല, മുളക് മുകളില്‍ നിന്നു തന്നെഅടര്‍ത്തി താഴെയിടണമെങ്കില്‍ മറ്റൊരു വിദ്യ കൂടിരാജു പറഞ്ഞു തരും. മുളകുണ്ടായ ഞെട്ടിനോടുചേര്‍ന്നുള്ള ഇല കൂടി ചേര്‍ത്തു പറിച്ചാല്‍ ഇല പാരച്യൂട്ടിന്റെ ഗുണം ചെയ്യുമെന്നാണു രാജുവിന്റെ അനുഭവം. സാവധാനത്തിലേ മുളക് താഴെ വീഴൂ, അതുകൊണ്ടു തന്നെ ഞെട്ടില്‍ നിന്ന് അടര്‍ന്നു ചിതറിപോകുകയുമില്ല.
തോട്ടിയുണ്ടാക്കാന്‍ ഇരുനൂറ് രൂപയില്‍ താഴെ മാത്രമാണ് ആകെ ചെലവ്. അലൂമിനിയം പൈപ്പിനു പകരം ഈറത്തണ്ടാണെങ്കില്‍ ചെലവ് ഇതിലും കുറയും.ഭാരം നന്നേ കുറവായതിനാല്‍ കൊച്ചുകുട്ടികള്‍ക്കുപോലും അനായാസം കൈകാര്യം ചെയ്യാം. തോട്ടിയുടെ പ്രായോഗികത നേരില്‍ കണ്ടു മനസ്സിലാക്കിയ പല സുഹൃത്തുക്കള്‍ക്കും അവരുടെ ആവശ്യപ്രകാരം ഇതിനോടകം രാജു കൊളുത്ത് തോട്ടി ഉണ്ടാക്കി നല്‍കിക്കഴിഞ്ഞു.
ആവശ്യക്കാര്‍ക്കു തോട്ടിയുടെ നിര്‍മാണരീതി പകര്‍ന്നു കൊടുക്കാനോ ആവശ്യമെങ്കില്‍ നിര്‍മിച്ചു നല്‍കാനോ രാജു തയ്യാര്‍. മധ്യപ്രദേശിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രാജു സ്വയം വിരമിച്ചശേഷമാണ് മുളക്കുഴയിലെ വീട്ടില്‍ സ്ഥിരതാമസമാക്കിയത്. കൃഷിയും കച്ചവടവുമൊക്കെയായി കഴിയുന്നു. ഭാര്യ: ചന്ദ്രിക. വിദേശത്തു ജോലി ചെയ്യുന്നരൂപേഷ് കുമാറും രാകേഷ് കുമാറും മക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha