16 അടി ഉയരത്തില്‍ വളര്‍ന്ന നീളമേറിയ കരിമ്പ് കൗതുകമാകുന്നു
മറയൂര്‍ ഫാത്തിമാ മന്‍സിലില്‍ അക്ബറിന്റെ പുതുച്ചിവയലിലെ കരിമ്പിന്‍ തോട്ടത്തില്‍ പത്തുമാസം വളര്‍ച്ചയെത്തിയ കരിമ്പിന്‍പാടത്ത് ഒരു കരിമ്പിനുമാത്രം അസാധാരണമായ വളര്‍ച്ച. സാധാരണ കരിമ്പ് എട്ടടിയിലധികം വളരാറില്ല. എന്നാല്‍, ഈ കരിമ്പ് വളര്‍ന്നത് 16 അടി ഉയരത്തില്‍. 26 മുട്ടുകള്‍വരെ കാണപ്പെടുന്ന സാധാരണ കരിമ്പില്‍നിന്ന് ഈ കരിമ്പില്‍ 46 മുട്ടുകളുണ്ട്.
കരിമ്പുകള്‍ക്കിടയില്‍ ഉയരം കൂടിയതിനാല്‍ ആരും ശ്രദ്ധിക്കാതെ മറിഞ്ഞുകിടന്ന കരിമ്പ് വെട്ടിയെടുക്കുമ്പോഴാണ് നീളം കൂടുതല്‍ തിരിച്ചറിഞ്ഞത്. ഇതിന്റെയൊപ്പം വളര്‍ന്ന മറ്റ് കരിമ്പുകള്‍ക്കെല്ലാം എട്ടടിയില്‍താഴെ മാത്രമേ വലിപ്പമുള്ളൂ.
മറയൂരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരംകൂടിയ കരിമ്പാണിതെന്ന് കരിമ്പുകര്‍ഷകരിലെ പഴമക്കാരും മേഖലയില്‍ പണിയെടുക്കുന്ന വിദഗ്ദ്ധരും പറയുന്നു.കര്‍ഷകസമിതി സെക്രട്ടറികൂടിയായ അക്ബര്‍ എന്ന അധ്യാപകന്‍ ഈ കരിമ്പിനെ പ്രദര്‍ശനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിന്റെ കൂടെയുള്ള മറ്റ് കരിമ്പുകള്‍ക്കെല്ലാം ശര്‍ക്കരയായിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha