ആറ് ചക്കകളുമായി കുടുംബ കൈത
കൈതവര്‍ഗത്തിലെ അപൂര്‍വ ഇനമാണ് \'കുടുംബകൈത\' ആറ് കൈതച്ചക്കകള്‍ ഒരുമിച്ചുണ്ടാകുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത. ഇന്‍ഡൊനീഷ്യന്‍ ദ്വീപുകളില്‍ നിന്ന് നാട്ടിലെത്തിയ മധുരമുള്ള മുഖ്യചക്കയ്ക്ക് മൂന്നുകിലോയും കുട്ടിച്ചക്കകള്‍ക്ക് ഒരു കിലോവീതവും തൂക്കമുണ്ടാകും. നേരിട്ട് കഴിക്കാനും ജ്യൂസാക്കി ഉപയോഗിക്കാനും നല്ലതാണ്. കുടുംബകൈത കൃഷി ചെയ്യാന്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം.
തടമെടുത്ത് ഉണക്കിപ്പൊടിച്ച ചാണകം ചേര്‍ത്ത് ചെറുകന്നുകള്‍ നടാം. കാര്യമായ പരിചരണം ആവശ്യമില്ല. അഞ്ചുമാസം കൊണ്ട് ചക്കകള്‍ ഉണ്ടാകും. ഇവ വിളയാന്‍ രണ്ടുമാസമെടുക്കും. അലങ്കാരത്തിനുവേണ്ടിയാണ് കുടുംബകൈത കൂടുതലും നട്ടുവളര്‍ത്തുന്നത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ഇവ കൃഷി ചെയ്യാം.
https://www.facebook.com/Malayalivartha