ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ തിപ്പലി
കുരുമുളക് ചെടിയോടു സാദൃശ്യമുള്ള പടര്‍ന്നു വളരുന്ന ചെറുസസ്യമാണ് തിപ്പലി. കുരുമുളകിനോളം ഉയരത്തില്‍ തിപ്പലി വളരും. ഏകാന്തര ക്രമത്തില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇലകള്‍ അണ്ഡാകാരത്തിലുള്ളതും എരിവ് രസമുള്ളതുമാണ്. പുഷ്പങ്ങള്‍ ഏകലിംഗങ്ങളാണ്. ആണ്‍പുഷ്പങ്ങളും, പെണ്‍പുഷ്പങ്ങളും വെവ്വേറെ സസ്യങ്ങളില്‍ കാണപ്പെടുന്നു. വര്‍ഷകാലത്ത് പുഷ്പിക്കുന്നു. ശരത്ത് കാലത്ത് കായ്കള്‍ ഉണ്ടാകുന്നു.
ദഹന ശക്തി വര്‍ധിപ്പിക്കുന്നു. ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കുന്നു. ഒരു പരിധിവരെ രോഗാണുക്കളെ നശിപ്പിക്കും. മിതമായ മാത്രയിലുള്ള തിപ്പലിയുടെ പ്രയോഗം വാതവും, കഫവും കുറയ്ക്കും. അധികമാത്ര വാതം വര്‍ധിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha