പയര്‍വര്‍ഗത്തിലെ കിഴങ്ങ്
പയറുവര്‍ഗത്തിലെ കിഴങ്ങുകള്‍ ഉണ്ടാകുന്ന വള്ളിച്ചെടിയാണ് \'പൊട്ടറ്റോബീന്‍\'. ശാസ്ത്രനാമം \'പാകിറൈസ് ഇറോസസ്\'. മധ്യ അമേരിക്കന്‍ സ്വദേശിയായ ഇവ കേരളത്തിലെ കൃഷിയിടങ്ങളിലും എത്തി.
മൂന്നു മീറ്റര്‍ വരെ നീളത്തില്‍ ഇതിന്റെ വള്ളി പടരും. ഭൂമിക്കടിയില്‍ ഇവയുടെ ചുവട്ടില്‍ ഒന്നുമുതല്‍ മൂന്നുവരെ ചെറുകിഴങ്ങുകള്‍ ഉണ്ടാകും. മൂപ്പെത്തുന്നതിനു മുമ്പ് ഇവ ശേഖരിച്ച് ഉപയോഗിക്കണം.
സാലഡിനും, അച്ചാറിനും ഇവ യോഗ്യമാണ്. വിളഞ്ഞുപോയാല്‍ നാരുകള്‍ കൂടി കിഴങ്ങുകള്‍ ഉപയോഗശൂന്യമായിത്തീരും.
വള്ളികളില്‍ കാണുന്ന പയറിലെ വിത്തുകള്‍ നടീല്‍വസ്തുവായി ഉപയോഗിക്കാം. ഇവ ഭക്ഷ്യ യോഗ്യമല്ല. ചെറുതടങ്ങളില്‍ െജെവവളംചേര്‍ത്ത് കൂനകൂട്ടി വിത്തുകള്‍ നടാം. വള്ളികള്‍ പടരാന്‍ സൗകര്യം കൊടുക്കണം. നട്ട് അഞ്ചുമാസം കൊണ്ട് കിഴങ്ങുകള്‍ ശേഖരിച്ചുതുടങ്ങാം.
പല ഉഷ്ണമേഖലാ രാജ്യങ്ങളിലും കാണുന്ന പൊട്ടറ്റൊബീന്‍ \'യാംബിന്‍\', \'ജിക്കാമാ\' എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. തവിട്ടു നിറമുള്ള തൊലിയും വെളുത്ത കാമ്പുമുള്ള പൊട്ടറ്റൊബീന്‍ കിഴങ്ങില്‍ അന്നജം, ജീവകം സി, മാംസ്യം, എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha