അത്തിപ്പഴത്തിന്റെ മധുരം നുകരാം
അത്തിപ്പഴത്തിന്റെ യഥാര്‍ഥ മധുരം നുകരണമെങ്കില്‍ രാജാക്കാട് കരുണാഭവന്റെ മുറ്റത്ത് എത്തിയാല്‍ മതി. പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരത്തിന്റെ തടിയിലും ശിഖരത്തിലുമായി നിറഞ്ഞു കായ്ച്ചുകിടക്കുന്ന കായ്കള്‍ കാഴ്ചയ്ക്ക് ഏറെ മനോഹാരിത പകരുന്നതാണ്. നിരവധി ആളുകളാണ് അത്തിപ്പഴം തേടി കരുണാഭവന്റെ മുറ്റത്ത് എത്തുന്നത്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് അത്തിമരങ്ങള്‍ കായ്ച്ചു തുടങ്ങുന്നത്. മാര്‍ച്ച് മാസത്തോടെ ഇവ മൂപ്പെത്തി പഴുത്തു തുടങ്ങും. കായ്കളില്‍ ചുവപ്പുനിറം മാറി കറുപ്പു നിറമായി മാറുന്നതോടെയാണ് ശരിക്കുള്ള പഴമാകുന്നത്. അകം പൊള്ളയായ പഴം പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഇളം ചുവപ്പു നിറമാണ്. ഇതിന്റെ മധുരവും സുഗന്ധവുമാണ് ഏവരെയും ആകര്‍ഷിക്കുന്നതിന് കാരണം.
ഔഷധ ഗുണമുള്ള അത്തിപ്പഴം ഉണക്കി സംസ്‌കരിച്ചെടുത്ത് ആയുര്‍വേദ ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പഴം കൂടിയാണിത്. കമ്പുകള്‍ മുറിച്ചു നട്ട് ഉണ്ടാകുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും പഴത്തിനുള്ളില്‍ നിന്നുള്ള ചെറിയ വിത്തുകളില്‍ നിന്നും തൈകള്‍ ഉല്‍പാദിപ്പിക്കാറുണ്ട്. വിവിധങ്ങളായ ഔഷധ നിര്‍മാണത്തിനും ഉപയോഗപ്രദമായ വൃക്ഷം കൂടിയാണ് അത്തി. തൊലി കായ്, വേര് എന്നിവയാണ് ഔഷധ യോഗ്യമായത്. നവദ്വാരങ്ങളില്‍ കൂടിയുള്ള രക്തസ്രാവം, ആസ്മ, വിളര്‍ച്ച, വയറിളക്കം, ആത്യാര്‍ത്തവം, ബലക്ഷയം എന്നിവയ്ക്ക് അത്തിപ്പഴം ഉത്തമമാണ്. അത്തിപ്പഴത്തിന്റെ കറ, പാല് പിരിക്കാന്‍ ഉപയോഗിക്കും. ഇതില്‍ നിന്നുണ്ടാകുന്ന ദഹനരസം മാംസത്തെ മൃദുവാക്കാന്‍ ഉപയോഗിക്കുന്നു. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയുടെ തൊലികള്‍ ചേര്‍ന്നതാണ് നല്‍പാമര പട്ട. കാതലില്ലാത്ത ബഹുശാഖകളുള്ള വൃക്ഷം പത്തുമീറ്റര്‍ വരെ ഉയത്തിലാണ് വളരുന്നത്. വളരെയോരെ പ്രത്യേകതകളുള്ള വൃക്ഷത്തിന്റെ ഫലം വ്യത്യസ്തവും ആസ്വാദ്യകരവുമാണ്. ഇതുമൂലം അത്തിപ്പഴം പറിക്കുന്നതിനും കഴിക്കുന്നതിനും നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha